Top

ഫ്‌ലിപ്കാര്‍ട്ട് ബിഗ്ബില്ല്യണ്‍ ഡേയ്‌സ് രണ്ടാം ദിവസത്തിലേക്ക്; വമ്പന്‍ ഡിസ്‌കൗണ്ടുകളുമായി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റുകള്‍

4 Oct 2021 1:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫ്‌ലിപ്കാര്‍ട്ട് ബിഗ്ബില്ല്യണ്‍ ഡേയ്‌സ് രണ്ടാം ദിവസത്തിലേക്ക്; വമ്പന്‍ ഡിസ്‌കൗണ്ടുകളുമായി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റുകള്‍
X

ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്കാര്‍ട്ടിന്റെ ദി ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ രണ്ടാം ദിവസത്തിത്തിലേക്ക്. ആപ്പിള്‍, റിയല്‍മി, ഓപ്പോ സ്മാർട്ട് ഫോണുകളുടെ പുത്തന്‍ വേരിയന്റുകളിലാണ് 15000 വരെ കിഴിവില്‍ ഫ്ലിപ്കാർട്ടില്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ 12


ആപ്പിള്‍ ഐഫോണ്‍ 12-ന്റെ മൂന്ന് സ്റ്റോറേജ് പതിപ്പുകള്‍ (64, 128, 256) യഥാര്‍ത്ഥ വിലയേക്കാള്‍ 14,301 മുതല്‍ 13,901 രൂപ വരെ കുറവിലാണ് ബിഗ് ബില്യന്‍ സെയിലില്‍ വില്‍പ്പനയ്ക്കുള്ളത്.

64 ജിബി പതിപ്പിന് യഥാർത്ഥ വിലയായ 65,900 ന് പകരം 50,999 രൂപയും, 128 ജിബി പതിപ്പിന് 70,900 ന് പകരം 56,999 രൂപയും, 256 ജിബി പതിപ്പിന് 80,999 ന് പകരം 66,999 രൂപയുമാണ് ഓഫർ വില.

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്കായുള്ള ബാങ്ക് ഓഫറുകള്‍ ഉള്‍പ്പടെ മൂന്ന് പതിപ്പിനും 15,800 രൂപവരെ കിഴിവുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും അതിന് പുറമെ ലഭ്യമാണ്.

ആപ്പിള്‍ ഐഫോണ്‍ 12 മിനി


മൂന്ന് സ്റ്റോറേജ് പതിപ്പുകളിലുമായി ആപ്പിള്‍ ഐഫോണ്‍ 12 മിനിക്ക് 20,901 രൂപവരെയാണ് വിലക്കുറവുള്ളത്. 64 ജിബി ഐഫോണ്‍ 12 മിനി 38,999 രൂപയ്ക്കും, 128 ജിബി പതിപ്പ് 43,999 രൂപയ്ക്കും 256 ജിബി പതിപ്പ് 53,999 രൂപയ്ക്കും ലഭ്യമാണ്. 15,800 വരെ എക്‌സ്‌ചേഞ്ച് ഓഫറും, ബാങ്ക് ഡിസ്‌കൗണ്ടുകളും ഇതിനൊപ്പം ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

റിയല്‍മി ജിടി 5 ജി


ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസറുള്ള ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി ജിടി 5 ജി, ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയില്‍ കൂടുതല്‍ വിലക്കിഴിവില്‍ ലഭ്യമാണ്.

8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള പതിപ്പ് 40,999 രൂപയ്ക്ക് പകരം 35,999 രൂപയ്ക്കാണ് ബിഗ് ബില്യന്‍ ഡേയ്സില്‍ ഫ്ലിപ്കാർട്ടില്‍ ലഭ്യമാകുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹയര്‍ എന്‍ഡ് പതിപ്പിന്റെ വില 43,999 രൂപയില്‍ നിന്ന് 39,999 രൂപയിലേക്ക് കുറഞ്ഞിട്ടുണ്ട്. രണ്ട് പതിപ്പുകള്‍ക്ക് 15,800 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും.

റിയല്‍മി ജിടി മാസ്റ്റര്‍ പതിപ്പ്


റിയല്‍മി ജിടി 5 ജിയോടൊപ്പം അവതരിപ്പിക്കപ്പെട്ട റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷനും 30000 വരെ വിലക്കിഴിവില്‍ ഓഫർ ലിസ്റ്റിലുണ്ട്.

8 ജിബി റാമുള്ള 128 ജിബി പതിപ്പിന് 27,999 രൂപയും, 12 ജിബി+256 ജിബി പതിപ്പിന് 29,999 രൂപയുമാണ് വില്‍പ്പന വില. എക്‌സ്‌ചേഞ്ച് ഓഫറില്‍ 128 ജിബി റിയല്‍മി ജിടി മാസ്റ്റര്‍ പതിപ്പിന് 22,800 വരെയായും 256 ജിബി പതിപ്പിന് 21,800 രൂപ വരെയായും വില കുറയും.

ഓപ്പോ റെനോ 6 5 ജി


8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഓപ്പോ റെനോ 6 5 ജി പതിപ്പ് യഥാര്‍ത്ഥ വിലയായ 35,990 രൂപയ്ക്ക് പകരം 29,990 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് ഉള്ളത്. എക്‌സ്‌ചേഞ്ച് ഓഫറില്‍ വാങ്ങുന്നവർക്ക് ഇത് വിലക്കിഴിവില്‍ 18,800 രൂപയ്ക്ക് വരെ സ്വന്തമാക്കാം.

ഓപ്പോ റെനോ 6 പ്രോ 5 ജി


ഓപ്പോ റെനോ 6 പ്രോ 5 ജി യുടെ 12 ജിബി+256 ജിബി പതിപ്പ് ഇന്ന് ഫ്ലിപ്കാർട്ടില്‍ യഥാര്‍ത്ഥ വിലയായ 48,990 രൂപയ്ക്ക് പകരം 41,990 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. എക്‌സ്‌ചേഞ്ച് ഓഫറില്‍ ഈ വിലയില്‍ 19,800 വരെ കിഴിവ് ലഭിക്കും. ആകർഷകമായ ബാങ്ക് ഓഫറുകളും ഓപ്പോ റെനോ 6 പ്രോ 5 ജിക്ക് ലഭ്യമാണ്.

Next Story

Popular Stories