Top

'കൃത്രിമ ബുദ്ധി നിയന്ത്രിക്കപ്പെടണം'; ഫേസ്ബുക്കില്‍ നിന്ന് ഫേഷ്യല്‍ റെക്കഗനേഷന്‍ ഫീച്ചർ നീക്കം ചെയ്തു

3 Nov 2021 3:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൃത്രിമ ബുദ്ധി നിയന്ത്രിക്കപ്പെടണം; ഫേസ്ബുക്കില്‍ നിന്ന് ഫേഷ്യല്‍ റെക്കഗനേഷന്‍ ഫീച്ചർ നീക്കം ചെയ്തു
X

ആപ്ലിക്കേഷന്‍ ഫീച്ചറുകളില്‍ നിന്ന് ഫേഷ്യല്‍ റെക്കഗനേഷന്‍ (കൃതൃമ ബുദ്ധി ഉപയോഗിച്ച് ചിത്രങ്ങളില്‍ നിന്ന് വ്യക്തിയെ തിരിച്ചറിയുന്ന സംവിധാനം) നീക്കം ചെയ്ത് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വൈസ് പ്രസിഡന്റ് ജെറോം പെസെന്റിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

പ്രസ്താവന പ്രകാരം, ഇനി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും നിന്ന് മുഖം തിരിച്ചറിയപ്പെടില്ല. ടാഗ് ഓപ്ഷനുകളിലടക്കം പൊതുവായി ഉപയോഗിച്ചിരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചാറാണ് നീക്കം ചെയ്യപ്പെടുന്നത്. ആപ്ലിക്കേഷനില്‍ സൂക്ഷിച്ചിരുന്ന ഒരു ബില്യണിലധികം മുഖങ്ങളുടെ (ചിത്രങ്ങളുടെ) ടെംപ്ലേറ്റുകളും ഇതോടെ ഫേസ്ബുക്ക് നശിപ്പിക്കും.

കാഴ്ച പരിമിതിയുള്ളവർക്കായി തയ്യാറാക്കപ്പെട്ട ഓട്ടോമാറ്റിക് ആള്‍ട്ട് ടെക്സ്റ്റിനെയും (എഎടി) ഈ നടപടി ബാധിക്കും. മാറ്റമനുസരിച്ച് ഇനി ആപ്പില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഉപയോക്താക്കളുടെ പേരുകള്‍ തിരിച്ചറിയപ്പെടില്ല. അതൊഴികെ എഎടിയുടെ മറ്റ് സേവനങ്ങള്‍ ലഭ്യമായിരിക്കും.

സാങ്കേതികവിദ്യയുടെ വളർച്ചയില്‍ കൃതൃമ ബുദ്ധിയുടെ ഉപയോഗം മൂലം സാധ്യതയുള്ള അപകടങ്ങളെ മുന്നില്‍കണ്ടാണ് നടപടിയെന്നാണ് മാറ്റത്തില്‍ ഫേസ്ബുക്കിന്റെ വിശദീകരണം. ഫീച്ചറിന് അനേക സാധ്യതകളുണ്ടെന്നിരിക്കെ സ്വകാര്യത അടക്കം വ്യക്തി സ്വാതന്ത്രങ്ങള്‍ ഹനിക്കപ്പെടാനും ദുരുപയോഗിക്കപ്പെടാനുള്ള സാഹചര്യവുമുണ്ടാകാം. ഈ സാഹചര്യത്തില്‍ നിയന്ത്രണമേർപ്പെടുത്തേണ്ടതുണ്ടെന്നാണ് മാറ്റത്തിന് കാരണമായി ഫേസ്ബുക്ക് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അക്കൗണ്ടിലേക്ക് ആക്സസ് നേടാനും സാമ്പത്തിക ഇടപാടുകള്‍ക്കും വ്യക്തിഗത ഡിവെെസുകള്‍ അണ്‍ലോക്ക് ചെയ്യാനും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായി ഫേഷ്യല്‍ റെക്കഗനേഷന്‍ സേവനം തുടരുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

Next Story

Popular Stories