Top

സിറ്റിയുടെ എത്തിഹാദ് സ്‌റ്റേഡിയം വെർച്വൽ രീതിയിൽ ഇനി ആരാധകരുടെ കണ്മുന്നിലെത്തും

സോണിയുമായി സഹകരിച്ച് മെറ്റാവേഴ്‌സിലാണ് സ്‌റ്റേഡിയം ദൃശ്യാവിഷ്‌കരിക്കുന്നത്

23 Feb 2022 11:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിറ്റിയുടെ എത്തിഹാദ് സ്‌റ്റേഡിയം വെർച്വൽ രീതിയിൽ ഇനി ആരാധകരുടെ കണ്മുന്നിലെത്തും
X

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആരാധകർക്ക് സിറ്റിയുടെ മത്സരങ്ങള്‍ ഇനി ലോകത്ത് എവിടെയിരുന്നും കണ്മുന്നില്‍ കാണാം. ടെക്ക് ഭീമന്മാരായ സോണിയുമായി സംയോജിച്ച് സിറ്റി ഹോംഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയമാണ് മെറ്റാവേഴ്‌സ് സംവിധാനത്തിലൂടെ കാണികള്‍ക്ക് മുന്നില്‍ ഒരു പുത്തന്‍ ദൃശ്യാവിഷ്‌കാരവുമായി എത്തുന്നത്. വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് സോണി നിര്‍മ്മിക്കുന്ന എത്തിഹാദ് സ്‌റ്റേഡിയമായിരിക്കും മെറ്റാവേഴ്‌സില്‍ സിറ്റിയുടെ സെന്‍ട്രല്‍ ഹബ്ബെന്നും അധികൃതര്‍ അറിയിച്ചു. സിറ്റിയുടെ ലൈവ് മത്സരങ്ങള്‍ വരെ മെറ്റവേഴ്‌സിലൂടെ ആസ്വധിക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതിനായി സോണിയുമായി മൂന്ന് വര്‍ഷത്തെ കരാറാണ് സിറ്റി അധികൃതര്‍ ഒപ്പുവെച്ചിട്ടുള്ളത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ സോണിയുടെ ഒരു സംഘം എത്തിഹാദ് സ്‌റ്റേഡിയത്തിലെത്തി പഠനങ്ങള്‍ ആരംഭിച്ചു. മെറ്റാവേഴ്‌സ് സംവിധാനത്തില്‍ എത്തുന്ന ആദ്യ ഫുട്‌ബോള്‍ സ്‌റ്റേഡിയമാണ് സിറ്റിയുടെ എത്തിഹാദ്.

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം സിറ്റിയുടെ മത്സരങ്ങള്‍ നേരിട്ട് കാണാന്‍ കഴിയാത്ത ആരാധകര്‍ക്കും ഈ സംവിധാനം മികച്ച അനുഭവം നല്‍കുമെന്നും കമ്പനി അറിയിച്ചു. 29.4 മില്യണ്‍ ഇന്‍സ്റ്റാഗ്രം ഫോളോവേഴ്‌സുള്ള മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നിലവിലെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

STORY HIGHLIGHTS: City's Etihad Stadium will now be in front of fans through VR

Next Story