പകുതി വിലക്ക് പുതിയ ടിവി വാങ്ങാം; ആകര്‍ഷക ഓഫറുകളുമായി ആമസോണ്‍
ആമസോണ്‍ ടെലിവിഷന്‍ സ്റ്റോറില്‍ നിന്ന് 50 ശതമാനം വരെ കിഴിവില്‍ നിങ്ങള്‍ക്ക് പുതിയ ടിവി സ്വന്തമാക്കാം.
14 May 2022 6:27 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ടിവി വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍, ആമസോണ്‍ വഴി പകുതി വിലയ്ക്ക് ടിവി വാങ്ങാം. ആമസോണ്‍ ടെലിവിഷന്‍ സ്റ്റോറില്‍ നിന്ന് 50 ശതമാനം വരെ കിഴിവില്‍ നിങ്ങള്‍ക്ക് പുതിയ ടിവി സ്വന്തമാക്കാം. ഈ ഓഫറില്‍ ബാങ്ക് ഓഫ് ബറോയുടെ ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം കിഴിവ് ലഭ്യമാണ്. നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകള്‍ എന്നിവയും ഈ ഓഫറില്‍ പ്രയോജനപ്പെടുത്താം.
ആമസോണിലെ മികച്ച ഡീലുകള്‍
ആമസോണിന്റെ ഡീലുകളില്‍ സോണിയുടെ 55 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള യുഎച്ച്ഡി ഗൂഗിള്‍ ടിവി 72,990 രൂപയ്ക്ക് വാങ്ങാം. ഇതില്‍ നിങ്ങള്‍ക്ക് 20w ശബ്ദ ഔട്ട്പുട്ട് ലഭിക്കും. അല്ലെങ്കില്‍, നിങ്ങള്‍ക്ക് 32,999 രൂപയ്ക്ക് റെഡ്മിയുടെ 50 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള യുഎച്ച്ഡി ആന്‍ഡ്രോയിഡ് ടിവി വാങ്ങാം.
വണ്‍പ്ലസിന്റെ 43 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള വൈ സീരീസ് സ്മാര്‍ട്ട് ടിവി 15,499 രൂപയ്ക്കും റെഡ്മിയുടെ 32 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള എച്ച്ഡി റെഡി സ്മാര്‍ട്ട് ടിവി 15,499 രൂപയ്ക്കും വാങ്ങാം. സാംസംങിന്റെ 50 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ക്രിസ്റ്റല്‍ 4കെ ടിവി 48,990 രൂപയ്ക്ക് ലഭിക്കും. കൂടാതെ നിങ്ങള്‍ക്ക് ആമസോണ്‍ ബേസിക്കിന്റെ 50 ഇഞ്ച് ഡിസ്പ്ലേ വലിപ്പമുള്ള ടിവി 33,499 രൂപയ്ക്കും വാങ്ങാം. ഇത് ബില്‍റ്റ്-ഇന്‍ അലക്സയെയും ഡോള്‍ബി അറ്റ്മോസിനെയും സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
32 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ടിവികള്‍
ബജറ്റിലൊതുങ്ങുന്ന ചെറിയ സ്ക്രീന്‍ വലിപ്പമുള്ള ടിവികളാണ് വേണ്ടതെങ്കില്‍, നിങ്ങള്‍ക്ക് എംഐ ഹൊറൈസണ്‍ എഡിഷന് ടിവി വാങ്ങാം. 16,449 രൂപയാണ് ഇതിന്റെ വില. ഏസറിന്റെ എച്ച്ഡി റെഡി ആന്‍ഡ്രോയിഡ് ടിവി 13,999 രൂപയ്ക്ക് വാങ്ങാം. മറ്റ് ബ്രാന്‍ഡുകളുടെ ടിവികളും ഈ ഓഫറിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം.
Story highlights: Buy a new TV for half price; Amazon with attractive offers