Top

കൊവിഡ് കുറയുന്നു; മാസ്‌ക് വേണമെങ്കില്‍ ധരിച്ചാല്‍ മതിയെന്ന് ജീവനക്കാരോട് ആപ്പിള്‍

''വാക്‌സിനെടുത്ത കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതി.''

3 Aug 2022 2:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് കുറയുന്നു; മാസ്‌ക് വേണമെങ്കില്‍ ധരിച്ചാല്‍ മതിയെന്ന് ജീവനക്കാരോട് ആപ്പിള്‍
X

സാന്‍ഫ്രാന്‍സിസ്‌കോ: കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ നിര്‍ബന്ധമായി മാസ്‌ക് ഉപയോഗിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ആപ്പിള്‍. വാക്‌സിനെടുത്ത കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്ന് ആപ്പിള്‍ നിര്‍ദേശം നല്‍കിയതായി ദി വെര്‍ജിന്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊതുസ്ഥലങ്ങളിലും സിലിക്കണ്‍വാലി ഓഫീസുകളിലെങ്കിലും മാസ്‌ക് ധരിക്കണമെന്ന് ജീവനക്കാരോട് മെയ് മാസത്തില്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം മാര്‍ച്ചോടെ കൊവിഡ് കേസുകളില്‍ കുറവ് വന്നപ്പോഴാണ് മാനദണ്ഡങ്ങള്‍ ലഘൂകരിക്കാന്‍ ആപ്പിള്‍ തയ്യാറായത്. എന്നാല്‍ എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, 90 ശതമാനത്തിലധികം അണുബാധകള്‍ക്കും കാരണമാകുന്ന ഒമിക്രോണ്‍ വേരിയന്റിന്റെ BA4, BA5 എന്നീ സബ് വേരിയന്റുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുന്‍പെടുത്ത വാക്‌സിനുകള്‍ക്ക് പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മാസ്‌ക് ധരിക്കുന്നത് വ്യക്തിയുടെ താല്പര്യമാണെന്നും അതിനെ മാനിക്കുന്നുവെന്നും കമ്പനി മെയിലില്‍ ജീവനക്കാരെ അറിയിച്ചു.

കൊവിഡ് സമയത്ത് ഓഫീസില്‍ എത്തുന്ന ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിരുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം എന്നത് രണ്ട് ദിവസമായി കുറച്ചിരുന്നു. മാനദണ്ഡം എടുത്തു കളഞ്ഞുവെങ്കിലും ആവശ്യമുള്ളവര്‍ക്ക് മാസ്‌ക് ധരിക്കാമെന്നും ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇക്കാര്യം ജീവനക്കാരുടെ ഇന്റേണല്‍ മെയിലില്‍ അയച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിട്ടേണ്‍ ടു വര്‍ക്ക് പ്ലാനിനെക്കുറിച്ച് ചില ആപ്പിള്‍ ജീവനക്കാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ജീവനക്കാരുടെ ഉല്പാദനക്ഷമതയെ ഇത് ബാധിക്കുന്നുവെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. യാത്ര സമയം കൂടി അവരുടെ ജോലിക്കായി ചെലവഴിക്കേണ്ടി വരുന്നുവെന്നും ചെറിയ കുട്ടികള്‍ക്ക് വാക്‌സിന്‍ ഇല്ലാത്തത് അവഗണിച്ചാണ് ഓഫീസില്‍ മൂന്ന് ദിവസമെങ്കിലും എത്തണം എന്ന മാനദണ്ഡം കൊണ്ടുവന്നതെന്നും ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നു.

Next Story