Top

ജിയോയെ ഞെട്ടിച്ച് എയര്‍ടെല്‍ കുതിപ്പ്; മാർച്ചിലെ ടെലികോം സബ്‌സ്‌ക്രിപ്ഷന്‍ കണക്കുകള്‍ ഇങ്ങനെ

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മാര്‍ച്ചിലെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത നേട്ടവുമായി എയര്‍ടെല്‍.

13 May 2022 6:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജിയോയെ ഞെട്ടിച്ച് എയര്‍ടെല്‍ കുതിപ്പ്; മാർച്ചിലെ ടെലികോം സബ്‌സ്‌ക്രിപ്ഷന്‍ കണക്കുകള്‍ ഇങ്ങനെ
X

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മാര്‍ച്ചിലെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത നേട്ടവുമായി എയര്‍ടെല്‍. ജിയോയാണ് എയര്‍ടെലിന് തൊട്ടുപിന്നില്‍. വരിക്കാരുടെ എണ്ണത്തില്‍ കുറവ് വന്ന ഏക സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍ വോഡഫോണ്‍ ഐഡിയയാണ്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലിന്റെ മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണത്തിലും കുറവുണ്ടായി.

മാര്‍ച്ചില്‍ എയര്‍ടെല്‍ 22.5 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേര്‍ത്തത്. എയര്‍ടെല്ലിന് പിന്നാലെ 12.6 ലക്ഷം പുതിയ വരിക്കാരെയാണ് ജിയോ ചേര്‍ത്തത്. വിഐക്ക് മാര്‍ച്ചില്‍ 28.1 ലക്ഷം വരിക്കാരെ നഷ്ടമായപ്പോള്‍ ബിഎസ്എന്‍എലിന് 1.27 ലക്ഷം വരിക്കാരെയും നഷ്ടമായി.

ടെലികോം അതോറിറ്റിയുടെ പ്രതിമാസ പ്രകടന റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചില്‍ ജിയോക്ക് 12.6 ലക്ഷം വരിക്കാരെ ലഭിച്ചതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 40.39 കോടിയായി ഉയര്‍ന്നു. എന്നാല്‍, ജിയോയുടെ എതിരാളികളായ എയര്‍ടെലിന് മാര്‍ച്ചില്‍ 22.5 ലക്ഷം പുതിയ ഉപയോക്താക്കളെ ലഭിച്ചതോടെ മൊത്തം വരിക്കാരുടെ 36.03 കോടിയായി. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഐയുടെ 28.18 ലക്ഷം വരിക്കാര്‍ വിട്ടുപോയതോടെ വിഐയുടെ മൊത്തം വരിക്കാരുടെ എണ്ണം 26. 07 കോടിയായി. ബിഎസ്എന്‍എലിന് മാര്‍ച്ചില്‍ 1.27 ലക്ഷം വരിക്കാരെ നഷ്ടമായി. ഇതോടെ ബിഎസ്എന്‍എലിന്റെ മൊത്തം വരിക്കാര്‍ 11.36 കോടിയുമായി.

മാര്‍ച്ച് അവസാനത്തോടെ മൊത്തം വയര്‍ലെസ് വരിക്കാര്‍ 1,14.2 കോടിയായി ഉയര്‍ന്നു. നഗരപ്രദേശങ്ങളിലെ സജീവ വയര്‍ലെസ് വരിക്കാരുടെ എണ്ണം ഫെബ്രുവരിയിലെ 64.77 കോടിയില്‍ നിന്ന് മാര്‍ച്ച് അവസാനത്തില്‍ 64.71 കോടിയായി താഴ്ന്നു. ഗ്രാമീണ മേഖലകളിലെ വയര്‍ലെസ് വരിക്കാര്‍ ഫെബ്രുവരിയിലെ 5182 കോടിയില്‍ നിന്ന് മാര്‍ച്ചില്‍ 51.98 കോടിയായി ഉയര്‍ന്നിട്ടുണ്ട്. നഗര, ഗ്രാമീണ വയര്‍ലെസ് വരിക്കാരുടെ മൊത്തം പ്രതിമാസ വളര്‍ച്ചാ നിരക്ക് യഥാക്രമം 0.10 ശതമാനവും 0.30 ശതമാനവുമാണെന്ന് ടെലികോം അതോറിറ്റിയുടെ കണക്കുകളില്‍ പറയുന്നു.

സജീവ വയര്‍ലെസ് വരിക്കാരുടെ അനുപാതം മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണത്തിന്റെ 89.42 ശതമാനമാണെന്നും ടെലികോം അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Story highlights: Airtel jumps on jio; Telecom subscription figures for March

Next Story

Popular Stories