‘കരിയറിലെ ആദ്യ ബ്ലോക്ക് ബസ്റ്ററിന് ഇന്ന് മൂന്നാം പിറന്നാള്‍’; ആടിന്റെ വാര്‍ഷികം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍

ആദ്യഭാഗം പരാജയം നേരിട്ടിട്ടും രണ്ടാം ഭാഗമിറക്കി വൻ വിജയം കൊയ്ത്തു ചരിത്രം സൃഷ്ടിച്ച സിനിമയാണ് ആട് 2. ചിത്രത്തിന്റെ മൂനാം വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് അണിയറപ്രവർത്തകർ.

കരിയറിലെ ആദ്യ ബ്ലോക്ക്‌ ബസ്റ്ററിന് ഇന്ന് മൂന്നാം പിറന്നാൾ

സംവിധായകൻ മിഥുൻ മാനുവൽ തോമസ്

‘ആട് 2വിന്റെ മൂന്നാം വാർഷികം’, ചിത്രത്തിന്റെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ മിഥുൻ മാനുവൽ തോമസിന്റെ എഫ് ബി പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് കുറിച്ചു.

ആട് ആദ്യഭാഗം തീയേറ്ററുകളിൽ പരാജയം നേരിട്ട ചിത്രമാണ്. എന്നാൽ ഡിവിഡി റീലീറ്ഇന് പിന്നാലെ ചിത്രം വൻ തരംഗമായി മാറി. ചിത്രത്തിലെ ഗാനങ്ങളും, കഥാപാത്രങ്ങളും, നായകൻ ജയസൂര്യയുടെ കഥാപാത്രമായ ഷാജി പാപ്പന്റെ വസ്ത്രധാരണവുമെല്ലാം യുവാക്കൾക്കിടയിൽ ശ്രദ്ധേയമായിരുന്നു.

ആരാധകരുടെ നിരന്തരമായ അഭ്യര്‍ഥനകൾക്കൊടുവിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെകുറിച്ച്‌ അണിയറപ്രവത്തകർ ആലോചിച്ചത്. തുടർന്ന് ‘ആട് 2’ എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തു. 2017 ഡിസംബെരിൽ ആയിരുന്നു ‘ആട് 2’ റിലീസ്. 2017 ക്രിസ്മസ് സീസണിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ‘ആട് 2’ മാറി.

ഫ്രൈഡേ ഫിലിം ഹസ്സിന്റെ ബാനറിൽ വിജയ് ബാബു ആണ് ആട് സീരീസ്‌ നിർമിച്ചത്. ജയസൂര്യയ്‌ക്കൊപ്പം വിജയ് ബാബു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ഭഗത് മാനുവല്‍, വിനായകന്‍, ഹരികൃഷ്ണന്‍, വിനീത് മോഹന്‍, ഉണ്ണി പി രാജന്‍ പി ദേവ്, ഇന്ദ്രന്‍സ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Covid 19 updates

Latest News