Top

അനുരാഗ് കശ്യപും തപ്‌സിയും ഒന്നിക്കുന്ന ടൈം ട്രാവൽ ചിത്രം; ആദ്യടീസറില്‍ തന്നെ ഗംഭീര കൗതുകമൊളിപ്പിച്ച് ‘ദോബാര’

ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

12 Feb 2021 5:36 AM GMT
ഫിൽമി റിപ്പോർട്ടർ

അനുരാഗ് കശ്യപും തപ്‌സിയും ഒന്നിക്കുന്ന ടൈം ട്രാവൽ ചിത്രം; ആദ്യടീസറില്‍ തന്നെ ഗംഭീര കൗതുകമൊളിപ്പിച്ച് ‘ദോബാര’
X

അനുരാഗ് കശ്യപിൻറെ സംവിധാനത്തിൽ തപ്‌സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി സയൻസ് ഫിക്ഷൻ സിനിമ ഒരുങ്ങുന്നു. അനുരാഗ് കശ്യപ് തന്നെയാണ് ‘ദോ ബാരാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

വളരെ പുതുമയുള്ള രീതിയിലാണ് ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് ടീസർ ഒരുക്കിയിരിക്കുന്നത്. തപ്‌സി തന്റെ വീട്ടിലേക്ക് എത്തുന്നിടത്താണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന് അനുരാഗ് കശ്യപ് തപ്‍സിയോടൊപ്പം ടെലിവിഷനിലൂടെ സംവദിക്കുന്നതാണ് ടീസറിന്റെ ഇതിവൃത്തം. ടീസറിലൂടെ ചിത്രം ഒരു ടൈം ട്രാവൽ ആണെന്ന സോചനയും നൽകുന്നുണ്ട്.

മൻമര്‍സിയാൻ എന്ന സിനിമയിലാണ് അനുരാഗ് കശ്യപിന്റെ സംവിധാനത്തില്‍ തപ്‍സി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

അതേസമയം ലൂപ്പ് ലപേടെ എന്ന സിനിമയിലാണ് തപ്‌സി ഇപ്പോൾ അഭിനയിക്കുന്നത്. 1998ൽ റിലീസ് ചെയ്ത ജെര്‍മൻ സിനിമയായ റണ്‍ ലോല റണ്ണിന്റെ ഹിന്ദി റീമേക്കാണ് ലൂപ്പ് ലപേടെ. തന്റെ കാമുകനെ രക്ഷിക്കുവാൻ വേണ്ടി പണമുണ്ടാക്കാനുള്ള ലോല എന്ന പെൺകുട്ടിയുടെ ശ്രമങ്ങളായിരുന്നു റൺ ലോല റണ്ണിന്റെ കഥ.

ഫ്രാങ്ക പോറ്റെന്റേ അവതരിപ്പിച്ച ലോല എന്ന കഥാപാത്രത്തെ ആയിരിക്കും ചിത്രത്തിൽ തപ്‌സി അവതരിപ്പിക്കുന്നത്. മോറിറ്റ്സ് അവതരിപ്പിച്ച കാമുക കഥാപാത്രമായെത്തുന്നത് താഹിര്‍ രാജാണ്. ആകാശ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രശ്മി റോക്കറ്റ് എന്ന ചിത്രത്തിന് ശേഷമാണ് തപ്‌സി ലൂപ്പ് ലപേടെയിൽ ജോയിൻ ചെയ്തത്. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ആകര്‍ഷ് ഖുറാനയാണ് രശ്മി റോക്കറ്റിന്റെ സംവിധായകന്‍. ഗ്രാമീണ പെണ്‍കുട്ടിയായ രശ്മിയുടെ കഥയാണ് സിനിമയില്‍ തപ്‌സി അവതരിപ്പിക്കുന്നത്. വളരെ വേഗത്തില്‍ ഓടുന്ന രഷ്മിയെ ”റോക്കറ്റ്” എന്നാണ് ഗ്രാമീണര്‍ വിശേഷിപ്പിക്കുന്നത്.

Next Story

Popular Stories