Top

വെട്രിമാരൻ, ഗൗതം മേനോൻ, സുധ കൊങ്ങര, വിഘ്‌നേശ് ശിവൻ ; ‘പാവ കഥൈകൾ’ ടീസർ പുറത്ത്

സിമ്രാൻ, സായി പല്ലവി, അഞ്ജലി, കൽക്കി കോക്ളിൻ, കാളിദാസ് ജയറാം, ശാന്തനു ഭാഗ്യരാജ്, പ്രകാശ് രാജ് തുടങ്ങിയ ഒരു വൻതാരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

27 Nov 2020 5:37 AM GMT
ഫിൽമി റിപ്പോർട്ടർ

വെട്രിമാരൻ, ഗൗതം മേനോൻ, സുധ കൊങ്ങര, വിഘ്‌നേശ് ശിവൻ ; ‘പാവ കഥൈകൾ’ ടീസർ പുറത്ത്
X

തമിഴിലെ പ്രശസ്ത സംവിധായകരായ വെട്രിമാരൻ, ഗൗതം മേനോൻ, സുധ കൊങ്ങര, വിഘ്‌നേശ് ശിവൻ എന്നിവർ ഒരുമിച്ചു സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം ‘പാവ കഥൈകളു’ടെ ടീസർ പുറത്തുവിട്ടു. യു ട്യൂബിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ചിത്രം ഡിസംബർ 18ന് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യും.

ആർ എസ് വി പി മൂവീസിന്റെ ബാനറിൽ റോണി സ്ക്രൂവാലയും ഫ്ലയിങ് യൂണികോൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ആഷി ദുവയും ചേർന്ന് ‘പാവ കഥൈകൾ’ നിർമിക്കുന്നു. ചിത്രം ഒരേസമയം 190 രാജ്യങ്ങളിൽ റീലീസ് ചെയ്യും.

സിമ്രാൻ, സായി പല്ലവി, അഞ്ജലി, കൽക്കി കോക്ളിൻ, കാളിദാസ് ജയറാം, ശാന്തനു ഭാഗ്യരാജ്, പ്രകാശ് രാജ് തുടങ്ങിയ ഒരു വൻതാരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സിമ്രാൻ ഉൾപ്പടെയുള്ള ചിത്രത്തിലെ അഭിനയതാക്കൾ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

‘പാവ കഥൈകൾ’ നാല് സംവിധായകർ ഒരുക്കുന്ന നാല് ഹ്രസ്വചിത്രങ്ങളുടെ ആന്തോളജി ആണ്. സുധ കൊങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തങ്കം’, വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ‘ലവ് പണ്ണ ഉട്രനും’, വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഊർ ഇരവ്’, ഗൗതം മേനോൻ സംവിധാനം ചെയ്തു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വൻമകൾ’ എന്നിവയാണ് നാല് ചിത്രങ്ങൾ.

പ്രണയം, അഭിമാനം, അഹങ്കാരം എന്നീ വികാരങ്ങൾ ഉൾകൊള്ളിക്കുന്ന ഹ്രസ്വചിത്രങ്ങളായായിരിക്കും ചിത്രത്തിൽ ഉണ്ടാവുകയെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

Next Story