കര്‍ണാടകയുടെ ഡാം പദ്ധതിയ്ക്കെതിരെ തമിഴ്നാട്; പദ്ധതി പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് സ്റ്റാലിന്
കാവേരി നദിയില്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തെ അപലപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ സംയുക്ത രാഷ്ട്രീയ കക്ഷികളുടെ യോഗം. കവേരി നദിയില്‍ മേക്കെഡറ്റു പ്രദേശത്ത് പുതിയ ഡാം നിര്‍മ്മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന നീക്കം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ കക്ഷികളുടെ സംയുക്ത പ്രതിനിധി സംഘം ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും യോഗം അറിയിച്ചു. […]
12 July 2021 5:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാവേരി നദിയില്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തെ അപലപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ സംയുക്ത രാഷ്ട്രീയ കക്ഷികളുടെ യോഗം. കവേരി നദിയില്‍ മേക്കെഡറ്റു പ്രദേശത്ത് പുതിയ ഡാം നിര്‍മ്മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന നീക്കം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ കക്ഷികളുടെ സംയുക്ത പ്രതിനിധി സംഘം ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും യോഗം അറിയിച്ചു.
തമിഴ്നാട് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതിയില്‍ ഡാമിനെതിരെ ഹര്‍ജി സമര്‍പ്പിക്കാനാണ് ആലോചിക്കുന്നതെന്നും സ്റ്റാലിന് പറഞ്ഞു. മേക്കഡറ്റുപദ്ധതി സുപ്രീംകോടതിയുടെ വിധിയ്ക്കെതിരെയാണെന്നും ഭരണഘടനയ്ക്ക് തന്നെ വിരുദ്ധമാണെന്നും യോഗം പാസ്സാക്കിയ പ്രമേയം വ്യക്തമാക്കി.
തമിഴ്നാട്ടിലെ കൃഷിക്കാരെ മെക്കെഡറ്റു ഡാമിന്റെ നിര്‍മ്മാണം പ്രതികൂലമായി ബാധിക്കുമെന്നും രാഷ്ട്രീയ കക്ഷികളുടെ സംയുക്തയോഗം ചൂണ്ടിക്കാണിച്ചു. ഇത് സംബന്ധിച്ച് അനുമതി കേന്ദ്രസര്‍ക്കാര്‍ നലകരുതെന്ന് യോഗം ആവശ്യപ്പെട്ടു. മെക്കഡറ്റു ഡാമിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാരാഷ്ട്രീയ കക്ഷികളും പിന്തുണ നല്‍കുമെന്നും പ്രമേയം വ്യക്തമാക്കി.