Top

‘വിശ്വാസവഞ്ചകന്‍’; മക്കള്‍ നീതി മയത്തിലെ മുഖ്യ നേതാവിന്റെ രാജിയില്‍ കമല്‍ ഹാസന്‍

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കമല്‍ ഹാസന്റെ മക്കള്‍ നീതി മയത്തിന്റെ വൈസ് പ്രസിഡന്റായ ആര്‍ മഹേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. വ്യാഴാഴ്ച്ചയോടെയായിരുന്നു രാജി. പാര്‍ട്ടിയില്‍ ജനാധിപത്യ മൂല്യങ്ങളുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു രാജി. സംഭവത്തില്‍ കമല്‍ ഹാസന്‍ മഹേന്ദ്രനെ വിശ്വാസ വഞ്ചകന്‍ എന്ന് വിളിച്ചു. മഹേന്ദ്രന്‍ എന്തായാലും പാര്‍ട്ടിക്ക് ചേരാത്ത വ്യക്തിയായിരുന്നു. മക്കള്‍ നീതി മയത്തില്‍ നിന്നും ഒരു കള പോയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 234 സീറ്റുകളില്‍ […]

6 May 2021 9:43 PM GMT

‘വിശ്വാസവഞ്ചകന്‍’; മക്കള്‍ നീതി മയത്തിലെ മുഖ്യ നേതാവിന്റെ രാജിയില്‍ കമല്‍ ഹാസന്‍
X

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കമല്‍ ഹാസന്റെ മക്കള്‍ നീതി മയത്തിന്റെ വൈസ് പ്രസിഡന്റായ ആര്‍ മഹേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. വ്യാഴാഴ്ച്ചയോടെയായിരുന്നു രാജി. പാര്‍ട്ടിയില്‍ ജനാധിപത്യ മൂല്യങ്ങളുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു രാജി. സംഭവത്തില്‍ കമല്‍ ഹാസന്‍ മഹേന്ദ്രനെ വിശ്വാസ വഞ്ചകന്‍ എന്ന് വിളിച്ചു.

മഹേന്ദ്രന്‍ എന്തായാലും പാര്‍ട്ടിക്ക് ചേരാത്ത വ്യക്തിയായിരുന്നു. മക്കള്‍ നീതി മയത്തില്‍ നിന്നും ഒരു കള പോയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 234 സീറ്റുകളില്‍ ഒരെണ്ണം പോലും ജയിക്കാന്‍ കഴിയാത്തതില്‍ ആറ് പ്രധാന നേതാക്കള്‍ നേരത്തെ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹേന്ദ്രന്റെ രാജി.

പാര്‍ട്ടിയുടെ പ്രധാന ഉപദേഷ്ടാക്കളെ കമല്‍ ഹാസന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയെ നയിക്കുന്ന അദ്ദേഹത്തിന്റെ രീതി ഒട്ടും ശരിയല്ല. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സ്ട്രാറ്റജിയാണ് പാര്‍ട്ടി സ്വീകരിച്ചത്. അത് ജനാധിപത്യ വിരുദ്ധമാണ്. തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തില്‍ മാറ്റമുണ്ടാവും എന്ന വിശ്വാസത്തിലാണ് നിരവധി പേര്‍ ഒപ്പം നിന്ന് പ്രവര്‍ത്തിച്ചത്. എന്നാല്‍ കഴിഞ്ഞ മാസത്തോടെ മനസിലായി കമലിന്റെ രീതിയില്‍ മാറ്റമില്ലെന്ന്. പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ ആയുധ ധാരിയായാണ് താന്‍ രാജി സമര്‍പ്പിക്കാനെത്തിയതെന്നും മഹേന്ദ്രന്‍ വ്യക്തമാക്കി.

മഹേന്ദ്രന് പുറമെ മുതിര്‍ നേതാക്കളായ എജി മൗര്യ, എം മുരുകാന്ദം,സി കെ കുമാരവേല്‍, ഉമാദേവി എന്നിവരും പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ട് വരാനുള്ള ആദ്യ പടിയായ തെരഞ്ഞെടുപ്പില്‍ ശക്തമായി തന്നെ പങ്കെടുക്കാനായി. പാര്‍ട്ടിയില്‍ തന്നെ വിശ്വാസവഞ്ചകര്‍ ഉണ്ടെന്ന് ഇതോടെ മനസിലായി. അതില്‍ പ്രധാനി ആര്‍ മഹേന്ദ്രനാണ്. അദ്ദേഹത്തിന്റെ കഴിവുകേടില്‍ പാര്‍ട്ടിയിലെ മറ്റുള്ളവരെ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്ന് കമല്‍ ഹാസനും അഭിപ്രായപ്പെട്ടു.

ബുദ്ധിപരമായി തന്നെ മഹേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയി. അയാളെ പോലുള്ള കളകള്‍ പുറത്തായതില്‍ സന്തോഷമുണ്ട്. ജീവിതത്തില്‍ തനിക്ക് ഒന്നും മറച്ച് വെക്കാനില്ല. പാര്‍ട്ടി പ്രവര്‍ത്തകരോടും അങ്ങനെ തന്നെ. തോല്‍വി സമയത്ത് ആര് ഓടി ഒളിച്ചു എന്നത് ഞങ്ങളുടെ വിഷയമല്ല. എന്ത് വന്നാലും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പിന്‍മാറില്ലെന്നും കമല്‍ഹാസന്‍ കൂ്ട്ടിച്ചേര്‍ത്തു.

Next Story