Top

സയിദ് മുഷ്താഖ് അലി ടി20; രാജസ്ഥാനെ തകര്‍ത്ത് തമിഴ്‌നാട് ഫൈനലില്‍

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ രാജസ്ഥാനെ 7 വിക്കറ്റിന് തകര്‍ത്ത് തമിഴ്‌നാട് ഫൈനലില്‍ പ്രവേശിച്ചു. 89 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തികാണ് തമിഴ്‌നാടിന്റെ വിജയശില്‍പ്പി. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഒരു റണ്‍സിന് തമിഴ്‌നാട് കര്‍ണാടകയോട്് തോറ്റിരുന്നു. ഇത്തവണ വിജയ കീരീടം ചൂടാനാകുമെന്നാണ് നായകന്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടോസിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞില്ല. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ മനേറിയ(32 പന്തില്‍ 51) മാത്രമാണ് […]

29 Jan 2021 7:56 AM GMT

സയിദ് മുഷ്താഖ് അലി ടി20; രാജസ്ഥാനെ തകര്‍ത്ത് തമിഴ്‌നാട് ഫൈനലില്‍
X

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ രാജസ്ഥാനെ 7 വിക്കറ്റിന് തകര്‍ത്ത് തമിഴ്‌നാട് ഫൈനലില്‍ പ്രവേശിച്ചു. 89 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തികാണ് തമിഴ്‌നാടിന്റെ വിജയശില്‍പ്പി. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഒരു റണ്‍സിന് തമിഴ്‌നാട് കര്‍ണാടകയോട്് തോറ്റിരുന്നു. ഇത്തവണ വിജയ കീരീടം ചൂടാനാകുമെന്നാണ് നായകന്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും സംഘത്തിന്റെയും പ്രതീക്ഷ.

ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടോസിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞില്ല. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ മനേറിയ(32 പന്തില്‍ 51) മാത്രമാണ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. എ. ഗുപ്ത 35 പന്തില്‍ 45 റണ്‍സെടുത്തു. തമിഴ്‌നാടിന് വേണ്ട് എം മുഹമ്മദ് നാല് വിക്കറ്റ് നേടി. രണ്ട് വിക്കറ്റ് നേടിയ സായി കിഷോറും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

154 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ തമിഴ്‌നാടിന് ഓപ്പണര്‍ ഹരി നിഷാദിനെ വേഗം നഷ്ടമായി. പിന്നാലെ ബാബ അപര്‍ജിത്തും പുറത്തായതോടെ ടീം പ്രതിസന്ധിയിലാവുമെന്ന് തോന്നിച്ചു. എന്നാല്‍ 54 പന്തില്‍ 89 റണ്‍സുമായി അരുണ്‍ കാര്‍ത്തിക് രക്ഷകനായി. ഫിനിഷര്‍ റോളിലെത്തിയ ദിനേശ് കാര്‍ത്തിക് പുറത്താവാതെ 26 റണ്‍സും നേടി.

രണ്ടാം സെമിയില്‍ ബറോഡ പഞ്ചാബിനെ നേരിടും. മത്സരം അല്‍പ്പ സമയത്തിനകം ആരംഭിക്കും. ഇത്തവണ കിരീട പോരാട്ടം കടുക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Next Story

Popular Stories