Top

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് 25 സീറ്റുകളില്‍ മത്സരിക്കും; ബിജെപി എഐഡിഎംകെയെ ഇല്ലാതാക്കുമെന്ന്‌ ദിനേഷ് ഗുണ്ടു റാവു

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 25 സീറ്റുകളില്‍ ജനവിധി തേടും. സഖ്യകക്ഷിയായ ഡിഎംകെയുമായി സീറ്റ് ധാരണ കരാറില്‍ ഒപ്പുവെച്ച ശേഷം തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരിയാണ് ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങള്‍ ഡിഎംകെയുമായി സീറ്റ് ധാരണ കരാറില്‍ ഒപ്പുവെച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇരുപത്തിയഞ്ച് സീറ്റുകളില്‍ മത്സരിക്കും. കന്യാകുമാരി ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി ജനവിധി തേടും’, കെ എസ് അഴഗിരി പറഞ്ഞു. തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ഡിഎംകെ, ഇടത്, വിസികെ […]

7 March 2021 2:03 AM GMT

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് 25 സീറ്റുകളില്‍ മത്സരിക്കും; ബിജെപി എഐഡിഎംകെയെ ഇല്ലാതാക്കുമെന്ന്‌  ദിനേഷ് ഗുണ്ടു റാവു
X

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 25 സീറ്റുകളില്‍ ജനവിധി തേടും. സഖ്യകക്ഷിയായ ഡിഎംകെയുമായി സീറ്റ് ധാരണ കരാറില്‍ ഒപ്പുവെച്ച ശേഷം തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരിയാണ് ഇക്കാര്യം അറിയിച്ചത്.

‘ഞങ്ങള്‍ ഡിഎംകെയുമായി സീറ്റ് ധാരണ കരാറില്‍ ഒപ്പുവെച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇരുപത്തിയഞ്ച് സീറ്റുകളില്‍ മത്സരിക്കും. കന്യാകുമാരി ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി ജനവിധി തേടും’, കെ എസ് അഴഗിരി പറഞ്ഞു. തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ഡിഎംകെ, ഇടത്, വിസികെ സഖ്യം വിജയിക്കുമെന്ന് സീറ്റ് ധാരണ കരാറില്‍ ഒപ്പിട്ട ശേഷം തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദിനേഷ് ഗുണ്ടു റാവു അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ബിജെപിയുടെ ഇനിയുള്ള നീക്കം അവരെ ഇല്ലാതാക്കുകയെന്നതാണ്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കികൊണ്ടുള്ള ഒരു ഏകാധിപത്യ ഭരണമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നതെന്നും റാവു ആരോപിച്ചു.

വിസികെയ്ക്ക് ആറുസീറ്റുകളും എംഎംകെയ്ക്ക് രണ്ട് സീറ്റുകളുമാണ് ഡിഎംകെ അനുവദിച്ചിരിക്കുന്നത്‌. ഏപ്രില്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെ സഖ്യകക്ഷിയായ ബിജെപിക്ക് നല്‍കിയിരിക്കുന്നത്. കന്യാകുമാരി ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും അണ്ണാഡിഎംകെ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ ആറ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു.

234 നിയമസഭ മണ്ഡലങ്ങളില്‍ 134 സീറ്റുകളില്‍ വിജയിച്ചും 170 സീറ്റുകള്‍ സ്വന്തമാക്കിയുമാണ് 2016ല്‍ അണ്ണാഡിഎംകെ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയത്. ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടിലെ പതിനാറാമത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Next Story

Popular Stories