സെഞ്ച്വറിയിലേക്ക് കോഹ്‌ലിയും ഗില്ലും; ശ്രീലങ്കക്കെതിരെ ഇന്ത്യ പൊരുതുന്നു

വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു
സെഞ്ച്വറിയിലേക്ക് കോഹ്‌ലിയും ഗില്ലും; ശ്രീലങ്കക്കെതിരെ ഇന്ത്യ പൊരുതുന്നു

മുംബൈ: ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും വണ്‍ ഡൗണായി ഇറങ്ങിയ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പൊരുതുകയാണ്. രണ്ടാം വിക്കറ്റിലൊരുമിച്ച ഇരുവരും അര്‍ധ സെഞ്ച്വറി തികയ്ക്കുകയും ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തുകയും ചെയ്തു. ഇന്ത്യ നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണുള്ളത്.

വിരാട് കോഹ്‌ലിയുടെ ഏകദിന കരിയറിലെ 70-ാം അര്‍ധ സെഞ്ച്വറിയാണിത്. ഏകദിനത്തില്‍ 11-ാം അര്‍ധ സെഞ്ച്വറിയാണിത്. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 150 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നിലവില്‍ കോഹ്ലി 11 ഫോറുകളടക്കം 86 റണ്‍സുമായും ഗില്‍ 9 ബൗണ്ടറിയും 86 റണ്‍സുമായും ക്രീസിലുണ്ട്.

വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയടിച്ചു തുടങ്ങിയ ക്യാപ്റ്റന്‍ രോഹിത് തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായത് ഇന്ത്യയെ ഞെട്ടിച്ചു. ദില്‍ഷന്‍ മധുശങ്കയാണ് ഹിറ്റ്മാനെ മടക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com