Top

ജീവിതത്തിൽ നാം സ്വയം ഈ ചോദ്യം ചോദിക്കേണ്ട ഒരു സമയം വരും; ‘സാവി’യെ പരിചയപ്പെടുത്തി തപ്‍സി

ഷോർട്ട്സും സ്‌പോർട്‌സ് ഷൂസും പച്ച ടീഷർട്ടും ഇട്ടിരിക്കുന്ന ചിത്രവും തപ്‌സി പങ്കുവെച്ചിട്ടുണ്ട്.

2 Feb 2021 5:19 AM GMT
ഫിൽമി റിപ്പോർട്ടർ

ജീവിതത്തിൽ നാം സ്വയം ഈ ചോദ്യം ചോദിക്കേണ്ട ഒരു സമയം വരും; ‘സാവി’യെ പരിചയപ്പെടുത്തി തപ്‍സി
X

തന്റെ പുതിയ ചിത്രമായ ലൂപ്പ് ലപേടെയിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി തപ്‌സി പന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ‘സാവി’ എന്ന കഥാപാത്രത്തിന്റെ ചിത്രങ്ങൾ നടി പങ്കുവെച്ചത്.

ഞാനെങ്ങനെ ഇവിടെത്തി? ജീവിതത്തിൽ നാം സ്വയം ഈ ചോദ്യം ചോദിക്കേണ്ട ഒരു സമയം വരും. ഇത് സാവി ആണ്, നിങ്ങളെ എല്ലാവരെയും ഈ ക്രേസി യാത്രയിലേക്ക് സ്വാഗതം ചെയ്യുന്നു.

തപ്‍സി

ഷോർട്ട്സും സ്‌പോർട്‌സ് ഷൂസും പച്ച ടീഷർട്ടും ഇട്ടുകൊണ്ട് ബാത്ത്റൂമിലിരിക്കുന്ന ചിത്രവും തപ്‌സി പങ്കുവെച്ചിട്ടുണ്ട്.

1998ൽ റിലീസ് ചെയ്ത ജെര്‍മൻ സിനിമയായ റണ്‍ ലോല റണ്ണിന്റെ ഹിന്ദി റീമേക്കാണ് ലൂപ്പ് ലപേടെ. തന്റെ കാമുകനെ രക്ഷിക്കുവാൻ വേണ്ടി പണമുണ്ടാക്കാനുള്ള ലോല എന്ന പെൺകുട്ടിയുടെ ശ്രമങ്ങളായിരുന്നു റൺ ലോല റണ്ണിന്റെ കഥ.

ഫ്രാങ്ക പോറ്റെന്റേ അവതരിപ്പിച്ച ലോല എന്ന കഥാപാത്രത്തെ ആയിരിക്കും ചിത്രത്തിൽ തപ്‌സി അവതരിപ്പിക്കുന്നത്. മോറിറ്റ്സ് അവതരിപ്പിച്ച കാമുക കഥാപാത്രമായെത്തുന്നത് താഹിര്‍ രാജാണ്. ആകാശ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രശ്മി റോക്കറ്റ് എന്ന ചിത്രത്തിന് ശേഷമാണ് തപ്‌സി ലൂപ്പ് ലപേടെയിൽ ജോയിൻ ചെയ്തത്. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ആകര്‍ഷ് ഖുറാനയാണ് രശ്മി റോക്കറ്റിന്റെ സംവിധായകന്‍. ഗ്രാമീണ പെണ്‍കുട്ടിയായ രശ്മിയുടെ കഥയാണ് സിനിമയില്‍ തപ്‌സി അവതരിപ്പിക്കുന്നത്. വളരെ വേഗത്തില്‍ ഓടുന്ന രഷ്മിയെ ”റോക്കറ്റ്” എന്നാണ് ഗ്രാമീണര്‍ വിശേഷിപ്പിക്കുന്നത്.

Next Story

Popular Stories