Top

അവസാന ഓവറുകളില്‍ ‘വിരാട താണ്ഡവം’; ഇംഗ്ലണ്ടിന് 156 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് 157 റണ്‍സ് വിജയലക്ഷ്യം. 46 പന്തില്‍ 77 റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 15-ാം ഓവറില്‍ 86 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍. എന്നാല്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് വിരാട് നായകന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പതിവുപോലെ മൂന്നാം ഓവറില്‍ കെ.എല്‍ രാഹുല്‍ പൂജ്യനായി മടങ്ങി. പരമ്പരയില്‍ ആദ്യമായി ഇറങ്ങിയ ഹിറ്റ്മാനും (15) സാന്നിധ്യമാവാതെ […]

16 March 2021 9:53 AM GMT

അവസാന ഓവറുകളില്‍ ‘വിരാട താണ്ഡവം’; ഇംഗ്ലണ്ടിന് 156 റണ്‍സ് വിജയലക്ഷ്യം
X

ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് 157 റണ്‍സ് വിജയലക്ഷ്യം. 46 പന്തില്‍ 77 റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 15-ാം ഓവറില്‍ 86 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍. എന്നാല്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് വിരാട് നായകന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചു.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പതിവുപോലെ മൂന്നാം ഓവറില്‍ കെ.എല്‍ രാഹുല്‍ പൂജ്യനായി മടങ്ങി. പരമ്പരയില്‍ ആദ്യമായി ഇറങ്ങിയ ഹിറ്റ്മാനും (15) സാന്നിധ്യമാവാതെ മടങ്ങി. പിന്നാലെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാന്‍ കിഷനും വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മണത്തു.

24 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‌ലിയും ഋഷഭ് പന്തും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തി. എന്നാല്‍ പ്രതിരോധം അധിക നേരം നീണ്ടിനിന്നില്ല. സ്‌കോര്‍ 64ല്‍ നില്‍ക്കെ ഇല്ലാത്ത ഓവര്‍ത്രോ റണ്‍സിന് ശ്രമിച്ച പന്ത് വിക്കറ്റ് കളഞ്ഞു കുളിച്ചു. ശ്രേയസ് അയ്യരും മടങ്ങിയതോടെ ഒറ്റയാള്‍ പോരാട്ടം നടത്താനായിരുന്നു കോഹ്‌ലി ശ്രമിച്ചത്. അവസാന ഓവറില്‍ കത്തിക്കയറിയ കോഹ്‌ലി പാണ്ഡ്യയെ(17) കൂട്ടുപിടിച്ച് ബോര്‍ഡില്‍ 156 റണ്‍സ് ചേര്‍ത്തു.

ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് മൂന്നും ക്രിസ് ജോര്‍ഡന്‍ 2 വിക്കറ്റും വീഴ്ത്തി. ആറ് പേരെയാണ് ഇന്ന് ഇംഗ്ലണ്ട് ബൗളിംഗ് അറ്റാക്കിംഗിനായി നിയോഗിച്ചത്. മൊട്ടേറയിലെ മൈതാനത്ത് താരതമ്യേന വിജയിക്കാവുന്ന ടോട്ടല്‍ മാത്രമാണ് ഇന്ത്യക്ക് ഉയര്‍ത്താനായത്.

ഓരോ മാറ്റങ്ങളുമായിട്ടാണ് ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും ഇറങ്ങിയത്. സൂര്യകുമാറിനെ മാറ്റി രോഹിത് ശര്‍മ്മയെ ഇന്ത്യ തിരികെ വിളിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും രോഹിത് ഇറങ്ങിയിരുന്നില്ല. പരിക്കേറ്റ് രണ്ടാം മത്സരത്തില്‍ പുറത്തിരുന്ന പേസ് ബൗളര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് നിരയിലേക്ക് തിരികെയെത്തി.

ഇന്ത്യന്‍ ടീം:

Rohit Sharma, KL Rahul, Ishan Kishan, Virat Kohli(c), Rishabh Pant(w), Shreyas Iyer, Hardik Pandya, Washington Sundar, Shardul Thakur, Bhuvneshwar Kumar, Yuzvendra Chahal

ഇംഗ്ലണ്ട് ടീം:

Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Chris Jordan, Jofra Archer, Adil Rashid, Mark Wood

Next Story

Popular Stories