Top

ട്വന്റി 20 ലീഗുകള്‍ രാജ്യാന്തര ക്രിക്കറ്റിന് ആപത്തെന്ന് ദക്ഷിണാഫ്രിക്കന്‍ താരം; തമാശയ്ക്കാണേലും ഇങ്ങനൊന്നും പറയരുതെന്ന് ഐ.പി.എല്‍. ആരാധകര്‍

ലോകമെങ്ങും മുളച്ചു പൊങ്ങുന്ന ട്വന്റി 20 ക്രിക്കറ്റ് ലീഗുകള്‍ രാജ്യാന്തര ക്രിക്കറ്റിന് ആപത്താണെന്നു ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറുമായ ഫാഫ് ഡുപ്ലിസിസ്. ട്വന്റ്ി 20 ലീഗുകള്‍ രാജ്യാന്തര ഫിക്‌സചറുകള്‍ മാനിച്ചുവേണമെന്നും താരങ്ങള്‍ക്ക് കൃത്യമായ വിശ്രമയിടവേളകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിവേണമെന്നും ഡുപ്ലീസിസ് ആവശ്യപ്പെട്ടു. ”ലോകത്താകമാനം ക്രിക്കറ്റിന് ദിനംപ്രതിപ്രചാരം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ട്വന്റി 20 ക്രിക്കറ്റ് രാജ്യാന്തര ക്രിക്കറ്റിന് കനത്ത ഭീഷണിയാണ്. ക്രിക്കറ്റ് ലീഗുകളുടെ സ്വാധീനം വര്‍ധിച്ചുവരുന്നു. തുടക്കത്തില്‍ ലോകത്ത് രണ്ട് ലീഗുകള്‍ മാത്രമുണ്ടായിരുന്നിടത്ത് […]

7 Jun 2021 2:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്വന്റി 20 ലീഗുകള്‍ രാജ്യാന്തര ക്രിക്കറ്റിന് ആപത്തെന്ന് ദക്ഷിണാഫ്രിക്കന്‍ താരം; തമാശയ്ക്കാണേലും ഇങ്ങനൊന്നും പറയരുതെന്ന് ഐ.പി.എല്‍. ആരാധകര്‍
X

ലോകമെങ്ങും മുളച്ചു പൊങ്ങുന്ന ട്വന്റി 20 ക്രിക്കറ്റ് ലീഗുകള്‍ രാജ്യാന്തര ക്രിക്കറ്റിന് ആപത്താണെന്നു ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറുമായ ഫാഫ് ഡുപ്ലിസിസ്. ട്വന്റ്ി 20 ലീഗുകള്‍ രാജ്യാന്തര ഫിക്‌സചറുകള്‍ മാനിച്ചുവേണമെന്നും താരങ്ങള്‍ക്ക് കൃത്യമായ വിശ്രമയിടവേളകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിവേണമെന്നും ഡുപ്ലീസിസ് ആവശ്യപ്പെട്ടു.

”ലോകത്താകമാനം ക്രിക്കറ്റിന് ദിനംപ്രതിപ്രചാരം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ട്വന്റി 20 ക്രിക്കറ്റ് രാജ്യാന്തര ക്രിക്കറ്റിന് കനത്ത ഭീഷണിയാണ്. ക്രിക്കറ്റ് ലീഗുകളുടെ സ്വാധീനം വര്‍ധിച്ചുവരുന്നു. തുടക്കത്തില്‍ ലോകത്ത് രണ്ട് ലീഗുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇന്ന് ഏഴണ്ണത്തോളമുണ്ട്. താരങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണിത്”- ഡുപ്ലീസിസ് പറഞ്ഞു.

ഭാവിയില്‍ ലീഗുകളുടെയും രാജ്യാന്തര ക്രിക്കറ്റിന്റെയും നിലനില്‍പ് ആശങ്കയിലാഴ്ത്തുന്നതാണ് ഈ സ്ഥിതിയെന്നും എന്നാല്‍ ആലോചിച്ചും കണ്ടും ലീഗുകള്‍ പ്ലാന്‍ ചെയ്താല്‍ ക്രിക്കറ്റ് ലീഗുകളും രാജ്യാന്തര ക്രിക്കറ്റും നിലനിന്നു പോകുമെന്നും ഡുപ്ലീസിസ് പറഞ്ഞു.

കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കും മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്നു ഡുപ്ലീസിസ്. ഐ.പി.എല്‍. നിര്‍ത്തിവച്ചതോടെ നാട്ടിലേക്കു മടങ്ങിയ താരം ബുധനാഴ്ച പുനരാരംഭിക്കാന്‍ ഒരുങ്ങുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാലമിക്കു വേണ്ടി കളിക്കാനിറങ്ങുകയാണ്.

Next Story

Popular Stories