Top

വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് ടി സിദ്ധിഖ്; ‘ഒന്നാം റൗണ്ട് കടക്കുമ്പോള്‍ പ്രകടനം ആരംഭിക്കും’

കല്‍പ്പറ്റ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒന്നാം റൗണ്ട് കടക്കുമ്പോള്‍ യുഡിഎഫ് പ്രകടനം ആരംഭിക്കുമെന്ന് കല്‍പ്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ധിഖ്. യുഡിഎഫ് സര്‍ക്കാര്‍ ഉറപ്പായും അധികാരത്തിലേറുമെന്നും, വയനാട്ടിലെ 3 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും സിദ്ധിഖ് പറഞ്ഞു. അതേസമയം, കഴക്കൂട്ടത്ത് ഇടതുപക്ഷമുന്നണിക്ക് മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയം കൂടുതല്‍ സുഗമമാണെന്നും കടകംപള്ളി പറഞ്ഞു. ശബരിമല പ്രധാന ചര്‍ച്ചയാക്കാന്‍ […]

1 May 2021 8:43 PM GMT

വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് ടി സിദ്ധിഖ്; ‘ഒന്നാം റൗണ്ട് കടക്കുമ്പോള്‍ പ്രകടനം ആരംഭിക്കും’
X

കല്‍പ്പറ്റ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒന്നാം റൗണ്ട് കടക്കുമ്പോള്‍ യുഡിഎഫ് പ്രകടനം ആരംഭിക്കുമെന്ന് കല്‍പ്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ധിഖ്. യുഡിഎഫ് സര്‍ക്കാര്‍ ഉറപ്പായും അധികാരത്തിലേറുമെന്നും, വയനാട്ടിലെ 3 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും സിദ്ധിഖ് പറഞ്ഞു.

അതേസമയം, കഴക്കൂട്ടത്ത് ഇടതുപക്ഷമുന്നണിക്ക് മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയം കൂടുതല്‍ സുഗമമാണെന്നും കടകംപള്ളി പറഞ്ഞു.

ശബരിമല പ്രധാന ചര്‍ച്ചയാക്കാന്‍ എതിരാളികള്‍ ശ്രമിച്ചെങ്കിലും മണ്ഡലത്തില്‍ വിലപ്പോയിട്ടില്ലെന്നും ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് കഴക്കൂട്ടത്തെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Next Story