Top

‘കലാകാരനെന്ന സര്‍ട്ടിഫിക്കറ്റ് പാര്‍ട്ടി അടിമകള്‍ക്ക് മാത്രം’; സലിംകുമാറിനെ ഒഴിവാക്കി അമല്‍ നീരദും ആഷിഖ് അബുവും ഐഎഫ്എഫ്‌കെ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ടി സിദ്ദിഖ്

ഐഎഫ്എഫ്‌കെ കൊച്ചി പതിപ്പ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സലിം കുമാറിനെ ഒഴിവാക്കിയതിനെതിരെ കെപിസിസി ഉപാദ്ധ്യക്ഷന്‍ ടി സിദ്ദിഖ്. സലിംകുമാറിനെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങളലാണെന്ന് ടി സിദ്ദിഖ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഇത്രയ്ക്ക് ചീപ്പായിരുന്നോ? ഐഎഫ്എഫ്‌കെയുടെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കി. ദേശീയ അവാര്‍ഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നതെന്നും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. സലിംകുമാര്‍ ത്രിവര്‍ണ നിറത്തിലുള്ള ഷാള്‍ അണിഞ്ഞ് […]

16 Feb 2021 3:04 AM GMT

‘കലാകാരനെന്ന സര്‍ട്ടിഫിക്കറ്റ് പാര്‍ട്ടി അടിമകള്‍ക്ക് മാത്രം’; സലിംകുമാറിനെ ഒഴിവാക്കി അമല്‍ നീരദും ആഷിഖ് അബുവും ഐഎഫ്എഫ്‌കെ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ടി സിദ്ദിഖ്
X

ഐഎഫ്എഫ്‌കെ കൊച്ചി പതിപ്പ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സലിം കുമാറിനെ ഒഴിവാക്കിയതിനെതിരെ കെപിസിസി ഉപാദ്ധ്യക്ഷന്‍ ടി സിദ്ദിഖ്. സലിംകുമാറിനെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങളലാണെന്ന് ടി സിദ്ദിഖ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഇത്രയ്ക്ക് ചീപ്പായിരുന്നോ? ഐഎഫ്എഫ്‌കെയുടെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കി. ദേശീയ അവാര്‍ഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നതെന്നും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. സലിംകുമാര്‍ ത്രിവര്‍ണ നിറത്തിലുള്ള ഷാള്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്. അതായത് പാര്‍ട്ടി അടിമകള്‍ക്ക് മാത്രമാണു കലാകാരന്മാര്‍ എന്ന സര്‍ട്ടിഫിക്കറ്റ് എകെജി സെന്ററില്‍ നിന്ന് നല്‍കുന്നത് എന്ന്.

ടി സിദ്ദിഖ്

സംവിധായകന്‍ കമല്‍ പറഞ്ഞതാണല്ലോ മാദണ്ഡം അല്ലേ? ദേശീയ അവാര്‍ഡ് ജേതാവായ അനുഗ്രഹീത കലാകാരന്‍, അഭിനയ പ്രതിഭ സലിം കുമാറിനെ അപമാനിച്ചതിനു കലാകേരളം പൊറുക്കില്ല. ഇനി മുതല്‍ സലിം കുമാര്‍ ചിരിപ്പിക്കുമ്പോള്‍ സഖാക്കള്‍ കരയും, സലിം കുമാര്‍ കരയിപ്പിക്കുമ്പോള്‍ സഖാക്കള്‍ ചിരിക്കും, അങ്ങനെ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമായിരിക്കുമെന്നും സിദ്ദിഖ് പരിഹസിച്ചു.

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും തന്നെ മലപ്പുറം ഒഴിവാക്കിയതാണെന്ന് സലിംകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാണ് എന്നെ ഒഴിവാക്കിയതിന് പിന്നില്‍. പ്രായക്കൂടുതല്‍ കൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നാണ് കിട്ടിയ മറുപടി. എന്നോടൊപ്പം കോളേജില്‍ പഠിച്ച അതേ പ്രായക്കാരെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചിട്ടുണ്ട്. എന്നെ ഒഴിവാക്കിയത് ഒരാഴ്ച മുമ്പ് തന്നെ ഞാന്‍ അറിഞ്ഞു. ഇക്കാര്യം ടിനിടോം തന്നോടു പറഞ്ഞുവെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Next Story