Top

ബെന്‍ സ്‌റ്റോക്‌സിന്റെ ‘ഈസി’ ക്യാച്ച് പാഴാക്കി ഹര്‍ദിക്, വിമര്‍ശനം; ഒടുവില്‍ രക്ഷകനായത് നട്ടു

337 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരെ നേരത്തെ കൂടാരം കയറ്റിയ ഇന്ത്യ ഒടുവില്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ബെന്‍ സ്‌റ്റോക്‌സിനെയും പുറത്താക്കി. നേരത്തെ അഞ്ചാം ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ സ്റ്റോക്‌സിന്റെ ക്യാച്ച് പാഴാക്കിയിരുന്നു. മത്സരത്തില്‍ ഫോമിലേക്കുയരാന്‍ സാധ്യതയുള്ള താരമെന്ന് പ്രവചിക്കപ്പെട്ട സ്റ്റോക്‌സിനെ വിട്ടുകളഞ്ഞത് ആരാധകരെയും പിണക്കിയിട്ടുണ്ട്. That’s an incredible drop catch by Hardik Pandya 👏👏 #INDvsENG #INDvENG — ⚡️ Karl Seed ⚡️ (@KarlSeed29_PNE) March […]

28 March 2021 7:59 AM GMT

ബെന്‍ സ്‌റ്റോക്‌സിന്റെ ‘ഈസി’ ക്യാച്ച് പാഴാക്കി ഹര്‍ദിക്, വിമര്‍ശനം; ഒടുവില്‍ രക്ഷകനായത് നട്ടു
X

337 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരെ നേരത്തെ കൂടാരം കയറ്റിയ ഇന്ത്യ ഒടുവില്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ബെന്‍ സ്‌റ്റോക്‌സിനെയും പുറത്താക്കി. നേരത്തെ അഞ്ചാം ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ സ്റ്റോക്‌സിന്റെ ക്യാച്ച് പാഴാക്കിയിരുന്നു. മത്സരത്തില്‍ ഫോമിലേക്കുയരാന്‍ സാധ്യതയുള്ള താരമെന്ന് പ്രവചിക്കപ്പെട്ട സ്റ്റോക്‌സിനെ വിട്ടുകളഞ്ഞത് ആരാധകരെയും പിണക്കിയിട്ടുണ്ട്.

ട്വിറ്ററില്‍ ഹര്‍ദികിനെതിരെ വലിയ വിമര്‍ശനങ്ങളുയരുകയും ചെയ്തു. എന്നാല്‍ പതിനൊന്നാം ഓവറില്‍ തങ്കരസു നടരാജന്‍ ക്രീസില്‍ ഭീതി വിതച്ച സ്‌റ്റോക്‌സിനെ പുറത്താക്കി. നട്ടുവിനെ ക്രിസീല്‍ നിന്ന് കയറി സികസടിക്കാന്‍ ശ്രമിച്ച സ്റ്റോക്‌സിനെ ശിഖര്‍ ധവാന്‍ അനായാസം കൈപ്പിടിയിലൊതുക്കി. നേരത്തെ സ്‌റ്റോക്‌സിനെ റണ്ണൗട്ടാക്കാനുള്ള ചാന്‍സും ഇന്ത്യ കളഞ്ഞിരുന്നു. 39 പന്തില്‍ 35 റണ്‍സെടുത്താണ് സ്റ്റോക്‌സ് മടങ്ങിയത്.

12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്. റണ്‍റേറ്റ് ഇന്ത്യക്ക് സമാനമാണെങ്കിലും വിക്കറ്റുകള്‍ നഷ്ടമാവുന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. 17 റണ്‍സുമായി ദാവിഡ് മലാനും മൂന്ന് റണ്‍സുമായി നായകന്‍ ജോസ് ബട്‌ലറുമാണ് ക്രീസില്‍. ഭുവനേശ്വര്‍ കുമാറിന് രണ്ടും നടരാജന് ഭുവനേശ്വര്‍ കുമാറുമാണ് ക്രീസില്‍. 3 ഓവറില്‍ 30 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിയത്.

മധ്യനിരയില്‍ വെടിക്കെട്ട്, ആഞ്ഞടിക്കാനാവാതെ വാലറ്റം; ഇംഗ്ലണ്ടിന് 330 റണ്‍സ് വിജയലക്ഷ്യം

Next Story

Popular Stories