ഡല്‍ഹിയെ അടിച്ചു പരത്തി ഉത്തപ്പയും വിഷ്ണു വിനോദവും; കേരളത്തിന് മിന്നും ജയം
മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിന് ഡല്‍ഹിക്കെതിരെ മിന്നും വിജയം. അര്‍ധ സെഞ്ച്വറി നേടിയ റോബിന് ഉത്തപ്പയും (54 പന്തില്‍ 91 റണ്‍സ്) വിഷ്ണു വിനോദുമാണ് (38 പന്തില്‍ 71 റണ്‍സ്) വിജയ ശില്‍പ്പികള്‍. ടോസ് നേടിയ കേരളം ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 77 റണ്‍സെടുത്ത നായകന് ശിഖര്‍ ധവാന്റെ ബലത്തില്‍ ഡല്‍ഹി 212 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ടും കെ.എം ആസിഫ് സുധീഷ് മിഥുന് ഒരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് […]

മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിന് ഡല്‍ഹിക്കെതിരെ മിന്നും വിജയം. അര്‍ധ സെഞ്ച്വറി നേടിയ റോബിന് ഉത്തപ്പയും (54 പന്തില്‍ 91 റണ്‍സ്) വിഷ്ണു വിനോദുമാണ് (38 പന്തില്‍ 71 റണ്‍സ്) വിജയ ശില്‍പ്പികള്‍. ടോസ് നേടിയ കേരളം ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 77 റണ്‍സെടുത്ത നായകന് ശിഖര്‍ ധവാന്റെ ബലത്തില്‍ ഡല്‍ഹി 212 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ടും കെ.എം ആസിഫ് സുധീഷ് മിഥുന് ഒരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് മോശം തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് അസഹ്റുദ്ദീന് ഇത്തവണ പൂജ്യനായി മടങ്ങി. ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ്മയാണ് അസഹ്റിനെ കൂടാരം കയറ്റിയത്. അസ്ഹറുദ്ദീന് പിന്നാലെ ക്രീസിലെത്തിയ നായകന് സഞ്ജു സാസംണും നിലയുറപ്പിക്കുന്നതിന് മുന്‍പ് തന്നെ പുറത്തായി. 10 പന്തില്‍ നിന്ന് 16 റണ്‍സാണ് സഞ്ജുവിന്റെ സംഭാവന. 22 റണ്‍സെടുത്ത സച്ചിന് ബേബി കൂടി പുറത്തായതോടെ കേരളം തോല്‍വി മണത്തു.
എന്നാല്‍ മറുവശത്ത് ഡല്‍ഹി ബൗളര്‍മാരെ തകര്‍ത്തടിച്ച റോബിന് ഉത്തപ്പ കേരള സ്കോര്‍ ബോര്‍ഡിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. ഉത്തപ്പയ്ക്ക് പിന്തുണയുമായി വിഷ്്ണു വിനോദും കൂടി ഫോമിലേക്ക് ഉയര്‍ന്നതോടെ കേരളം ഡല്‍ഹി ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ എത്തിപ്പിടിക്കുകയായിരുന്നു. മൂന്നില്‍ മൂന്നും വിജയിച്ച കേരളം ഇതോടെ എലീറ്റ് ഗ്രൂപ്പ് ഇ-യില്‍ കേരളം ഒന്നാമതെത്തി. അടുത്ത മത്സരത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എചതിരാളി.