ഇത് അസ്ഹറുദ്ദീന് രണ്ടാമന്; തകര്‍പ്പനടിക്ക് കെ.എസി.എ 1.37 ലക്ഷം പാരിതോഷികം നല്‍കും
മുംബൈയുടെ കരുത്തരായ ബൗളിംഗ് നിരയെ തകര്‍ത്തടിച്ച മുഹമ്മദ് അസ്ഹറുദ്ദീന് കേരളാ ക്രിക്കറ്റ് അസോസിയേഷന് 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കെ.എസി.എ സെക്രട്ടറി ശ്രീജിത് വി. നായരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ അസഹ്റുദ്ദീന്റെ ഏറ്റവും മികച്ച ടി20 പ്രകടനമാണിത്. 54 പന്തുകള്‍ നേരിട്ട അസറുദ്ദീന് 9 ഫോറുകളും 11 സിക്സറുകളുമാണ് അടിച്ചു കൂട്ടിയത്. സയിദ് മുഷ്താഖ് അലി ടി20 ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന്. 253.70 സ്ട്രൈക്ക റേറ്റിലായിരുന്നു ബാറ്റിംഗ്. ടി.യു ദേശ്പാണ്ഡ്യ, […]

മുംബൈയുടെ കരുത്തരായ ബൗളിംഗ് നിരയെ തകര്‍ത്തടിച്ച മുഹമ്മദ് അസ്ഹറുദ്ദീന് കേരളാ ക്രിക്കറ്റ് അസോസിയേഷന് 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കെ.എസി.എ സെക്രട്ടറി ശ്രീജിത് വി. നായരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ അസഹ്റുദ്ദീന്റെ ഏറ്റവും മികച്ച ടി20 പ്രകടനമാണിത്. 54 പന്തുകള്‍ നേരിട്ട അസറുദ്ദീന് 9 ഫോറുകളും 11 സിക്സറുകളുമാണ് അടിച്ചു കൂട്ടിയത്. സയിദ് മുഷ്താഖ് അലി ടി20 ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന്. 253.70 സ്ട്രൈക്ക റേറ്റിലായിരുന്നു ബാറ്റിംഗ്.
ടി.യു ദേശ്പാണ്ഡ്യ, ഡിഎസ് കുല്‍ക്കര്‍ണി, ശിവം ദുബൈ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും അസറുദ്ദീന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒറ്റ രാത്രി കൊണ്ട് കേരളത്തിന്റെ അസഹ്റുദ്ദീന് ഇതിഹാസ ഇന്ത്യന്‍ നായകന് അസ്ഹ്റുദ്ദീന്‍ പകരക്കാരനെന്ന് പേര് കേട്ടു.
ഇത്രയും അസാമാന്യമായ പ്രകടനം കാഴ്ച്ചവെക്കുന്ന മറ്റൊരു അസ്ഹറുദ്ദീനെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ അതേ പേരില്‍ മറ്റൊരാള്‍. അസാധ്യമായ ഷോട്ടുകളാണ് അയാളുടെ ബാറ്റില്‍ നിന്നും പിറന്നത്.
അസ്ഹറുദ്ദീന്റെ പ്രകടനത്തെക്കുറിച്ച് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍.
മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു കേരള താരം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. 2013ല്‍ രോഹന് പ്രേം നേടിയ 92 റണ്‍സാണ് ഇതിന് മുന്‍പ് കേരളാ താരം നേടിയ ഉയര്‍ന്ന സ്കോര്‍. ഒരു ഇന്ത്യന്‍ താരം നേടുന്ന നാലാമത്തെ വേഗമേറിയ സെഞ്ച്വറി കൂടിയാണിത്. ഋഷഭ് പന്ത്(32 ബോള്‍), രോഹിത് ശര്‍മ്മ(35 ബോള്‍), യൂസഫ് പഠാന്(37 ബോള്‍) എന്നിവരാണ് അസ്ഹറുദ്ദീന് മുന്നിലുള്ളത്.