ജയം തുടരാന്‍ കേരളം, എതിരാളി ആന്ധ്ര; ശ്രീശാന്തില്‍ കണ്ണുംനട്ട് ആരാധകര്‍
സയിദ് മുഷ്താഖലി ടി20 ട്രോഫിയില്‍ കേരളം നാളെ ആന്ധ്ര്യയെ നേരിടും. ശരത് പവാര്‍ ക്രിക്കറ്റ് അക്കാദമി മൈതാനത്ത് ഉച്ചയ്ക്ക് 12.00നാണ് മത്സരം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മിന്നും വിജയം നേടിയ കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. മികച്ച ഫോമില്‍ കളിക്കുന്ന ബാറ്റിംഗ് നിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ. പുതുച്ചേരി, ഡല്‍ഹി, മുംബൈ എന്നീ വമ്പന്‍ ടീമുകള്‍ കേരളത്തിന് മുന്നില്‍ കീഴടങ്ങി കഴിഞ്ഞു. ഇനി ആന്ധ്രയും ശക്തരായ ഹരിയാനയുമാണ് മുന്നിലുള്ളത്. തോല്‍വിയറിയാതെ മുന്നേറുന്ന ഹരിയാനയായിരിക്കും കേരളത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി. […]

സയിദ് മുഷ്താഖലി ടി20 ട്രോഫിയില്‍ കേരളം നാളെ ആന്ധ്ര്യയെ നേരിടും. ശരത് പവാര്‍ ക്രിക്കറ്റ് അക്കാദമി മൈതാനത്ത് ഉച്ചയ്ക്ക് 12.00നാണ് മത്സരം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മിന്നും വിജയം നേടിയ കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. മികച്ച ഫോമില്‍ കളിക്കുന്ന ബാറ്റിംഗ് നിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ.
പുതുച്ചേരി, ഡല്‍ഹി, മുംബൈ എന്നീ വമ്പന്‍ ടീമുകള്‍ കേരളത്തിന് മുന്നില്‍ കീഴടങ്ങി കഴിഞ്ഞു. ഇനി ആന്ധ്രയും ശക്തരായ ഹരിയാനയുമാണ് മുന്നിലുള്ളത്. തോല്‍വിയറിയാതെ മുന്നേറുന്ന ഹരിയാനയായിരിക്കും കേരളത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി. മുഹമ്മദ് അസ്ഹറുദ്ദീന്, റോബിന് ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവരുടെ പ്രകടനം നിര്‍ണായകമാവും.
അതേസമയം ക്രിക്കറ്റിലേക്ക് തിരികെയെത്തിയ എസ് ശ്രീശാന്തിലാവും ആരാധകരുടെ ശ്രദ്ധ. മുംബൈക്കെതിരായ രണ്ടാം മത്സരത്തിന് ശേഷം ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. 4 ഓവറില്‍ 47 റണ്‍സാണ് മുംബൈക്കെതിരെ ശ്രീ വഴങ്ങിയത്. പുതുച്ചേരിക്കെതിരായ ആദ്യ മത്സരത്തില്‍ ശ്രീശാന്ത് ഒരു വിക്കറ്റ് നേടിയിരുന്നു. ആദ്യ വിക്കറ്റ് നേട്ടം ഒരു തുടക്കം മാത്രമാണെന്നായിരുന്നു ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചത്.
മൂന്നാം മത്സരത്തില്‍ പരിചയ സമ്പത്തിനൊത്ത് ശ്രീശാന്ത് തിരിച്ചുവന്നു. ഡല്‍ഹി നായകനും ടോപ് സ്കോററുമായ ശിഖര്‍ ധവാന്, ഐപിഎല്‍ സ്റ്റാര്‍ നിധീഷ് റാണ എന്നിവരുടെ വിക്കറ്റുകളും ശ്രീ സ്വന്തമാക്കി. റണ്‍ വിട്ടുകൊടുക്കുന്നതിലും മെച്ചപ്പെട്ടു. നാല് ഓവറില്‍ 11.50 ഇക്കണോമിയില്‍ 46 റണ്‍സാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്.