Top

‘സമ്മതിക്കുന്നു, ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായി’; ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായതായി ക്രിക്കറ്റ് ഓസ്ട്രേലിയ. സംഭവത്തില്‍ സമഗ്രമായ അന്വേഷണ നടത്തിയ ശേഷം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം മൈതാനത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുമ്ര, മുഹമ്മജ് സിറാജ് എന്നിവരെയാണ് കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. പിന്നാലെ ഇന്ത്യ മാച്ച് റഫറി ഡേവിഡ് ബൂണിനും ഐ.സി.സിക്കും ഔദ്യോഗികമായി പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളും ഇതര തെളിവുകളും പരിശോധിച്ച ശേഷമാണ് […]

27 Jan 2021 2:33 AM GMT

‘സമ്മതിക്കുന്നു, ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായി’; ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
X

സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായതായി ക്രിക്കറ്റ് ഓസ്ട്രേലിയ. സംഭവത്തില്‍ സമഗ്രമായ അന്വേഷണ നടത്തിയ ശേഷം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം മൈതാനത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുമ്ര, മുഹമ്മജ് സിറാജ് എന്നിവരെയാണ് കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. പിന്നാലെ ഇന്ത്യ മാച്ച് റഫറി ഡേവിഡ് ബൂണിനും ഐ.സി.സിക്കും ഔദ്യോഗികമായി പരാതി നല്‍കി.

സിസിടിവി ദൃശ്യങ്ങളും ഇതര തെളിവുകളും പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആസ്‌ട്രേലിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മത്സര സമയത്ത് അധിക്ഷേപിച്ച കാണികളെ ഗ്യാലറിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യന്‍ നായകന്‍ അജിന്‍കെ രെഹാനയുടെ ആവശ്യപ്രകാരമായിരുന്നു നടപടി. ഇന്ത്യന്‍ ടീമിനോട് മാപ്പ് ചോദിക്കുന്നതായി ക്രിക്കറ്റ് ആസ്‌ട്രേലിയയും വ്യക്തമാക്കിയിരുന്നു.

”കാണികളില്‍ ചിലര്‍ എന്നെ തവിട്ടുനിറമുള്ള കുരങ്ങനെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. വംശീയ ആക്രമണം നേരിട്ടതോടെ ഞാനെന്റെ നായകനെ വിളിച്ചു. എനിക്ക് നീതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമല്ല. കളിക്കാരനെന്ന നിലയില്‍ ഇത്തരം സംഭവങ്ങള്‍ ഞാന്‍ എന്റെ നായകനെ അറിയിക്കേണ്ടത് ഔദ്യോഗികമായ രീതിയാണ്.

അജിന്‍കെ രെഹാനെ വിഷയം ഓണ്‍ ഫീല്‍ഡ് അമ്പയറായിരുന്നു പോള്‍ റീഫലിന്റെയും പോള്‍ വില്‍സണിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ഞങ്ങള്‍ക്ക് കളി മതിയാക്കി മടങ്ങാനുള്ള അനുവാദം തന്നു. എന്നാല്‍ രെഹാന വിസമ്മതിച്ചു. ഞങ്ങളിവിടെ എത്തിയിരിക്കുന്നത് കളിക്കാനാണ്. കളിച്ചിട്ടേ ഇവിടെ നിന്നു മടങ്ങൂ എന്നായിരുന്നു അദ്ദേഹം അംപയര്‍മാരോട് പറഞ്ഞത്. മോശമായി പെരുമാറുന്ന ഓസീസ് കാണികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ആ ചര്‍ച്ച അവസാനിച്ചത്. കാണികളുടെ പെരുമാറ്റം എന്നിലെ പോരാട്ടം വീര്യം ഉണര്‍ത്തുകയാണ് ചെയ്തത്. ”

വിവാദത്തെക്കുറിച്ച് മുഹമ്മദ് സിറാജിന്റെ പ്രതികരണം
Next Story

Popular Stories