Big Bash League

നാല് പേര്‍ ഡക്ക്, 60ല്‍ ഒതുങ്ങി റെനഗേഡ്‌സ്; സിഡ്‌നി സിക്‌സേഴ്‌സിന് 145 റണ്‍സ് ജയം

ഇന്നലെ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ ആധികാരിക ജയം സ്വന്തമാക്കിയത് റെനഗേഡ്‌സ് തന്നെ ആയിരുന്നൊ?. ഇന്നത്തെ മത്സരം കണ്ട ആര്‍ക്കും തോന്നാവുന്ന സംശയം. സിഡ്‌നി സിക്‌സേഴ്‌സ് ഉയര്‍ത്തി 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റെനഗേഡ്‌സ് നേടിയത് 60 റണ്‍സ് മാത്രം. പത്ത് ഓവര്‍ എറിയേണ്ട കാര്യമെ സിഡ്‌നി സിക്‌സേഴ്‌സിനുണ്ടായുള്ളു.

ഷോണ്‍ മാര്‍ഷും, ആരോണ്‍ ഫിഞ്ചും അടങ്ങിയ ബാറ്റിംഗ് നിരക്ക് ഒന്നു ചെയ്യാനായില്ല എന്ന് സാരം. നാല് ബാറ്റ്‌സ്മാന്മാര്‍ പൂജ്യരായി മടങ്ങി. നാല് പേര്‍ രണ്ടക്കവും കടന്നു. പത്ത് പന്തില്‍ 13 റണ്‍സെടുത്ത ജെയ്ക് ഫ്രേസറാണ് ടോപ് സ്‌കോറര്‍. ഇതേ സ്‌കോറില്‍ പുറത്തായ മാര്‍ഷും കെയിന്‍ റിച്ചാര്‍ഡ്‌സണുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

സിഡ്‌നി സിക്‌സേഴ്‌സ് ബൗളര്‍മാരെല്ലാം തിളങ്ങി. 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ബെന്‍ ഡ്വാര്‍ഷുയിസാണ് റെനേഗേഡ്‌സിന്റെ ബാറ്റിംഗ് നിര തകര്‍ത്തത്. സ്റ്റീവ് ഒക്കീഫി മൂന്നും, കാര്‍ലോസ് ബ്രാത്തൈ്വറ്റ് രണ്ടും വിക്കറ്റ് നേടി. 2014-15 സീസണില്‍ റെനഗേഡ്‌സ് 57 റണ്‍സിന് പുറത്തായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സിക്‌സേഴ്‌സ് ജോഷ് ഫിലിപ്പിന്റെ മകവിലാണ് 200 കടന്നത്. 57 പന്തില്‍ ജോഷ് 95 റണ്‍സ് അടിച്ചുകൂട്ടി. ഒന്‍പത് ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു ഇന്നിംഗ്‌സ്. ടീമിനായി ജോര്‍ദാന്‍ സില്‍ക് 19 പന്തില്‍ 45 റണ്‍സും നേടി.

Latest News