Top

സൂപ്പര്‍ താരത്തില്‍ നിന്ന് വില്ലനിലേക്ക്, എംബാപ്പെയ്ക്കു പിഴച്ചപ്പോള്‍ ഫ്രാന്‍സിനുമേല്‍ സ്വിസ് ആധിപത്യം

പ്രവചനാതീത ഗെയിമാണ് ഫുട്‌ബോള്‍ എന്നത് അടിവരയിട്ട് ഉറപ്പിച്ച് ഒരു മത്സരം കൂടി. പെനാല്‍റ്റി നഷ്ടമാക്കലുകള്‍, ലോക നിലവാരമുള്ള ഗോളുകള്‍, ഇഞ്ച്വറി ടൈം സമനില, എക്‌സ്ട്രാ ടൈം, പെനാല്‍റ്റി ഷൂട്ടൗട്ട്… ഫുട്‌ബോളിന്റെ എല്ലാ ചേവരുവകളും നിറഞ്ഞ മത്സരത്തിെനാടുവില്‍ നിലവിലെ ലോകചാമ്പ്യന്മാരെ തോല്‍പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറ്റം. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 3-3 എന്ന നിലയില്‍ അവസാനിച്ച മത്സരം പെനാള്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് വിജയിച്ചാണ് സ്വിറ്റ്‌സര്‍ലാന്റ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സൂപ്പര്‍ താരം കിലിയന്‍ എമ്പപ്പെയുടെ പെനാല്‍റ്റി നഷ്ടമാണ് ഫ്രാന്‍സിന് വിനയായത്. […]

28 Jun 2021 10:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൂപ്പര്‍ താരത്തില്‍ നിന്ന് വില്ലനിലേക്ക്, എംബാപ്പെയ്ക്കു പിഴച്ചപ്പോള്‍ ഫ്രാന്‍സിനുമേല്‍ സ്വിസ് ആധിപത്യം
X

പ്രവചനാതീത ഗെയിമാണ് ഫുട്‌ബോള്‍ എന്നത് അടിവരയിട്ട് ഉറപ്പിച്ച് ഒരു മത്സരം കൂടി. പെനാല്‍റ്റി നഷ്ടമാക്കലുകള്‍, ലോക നിലവാരമുള്ള ഗോളുകള്‍, ഇഞ്ച്വറി ടൈം സമനില, എക്‌സ്ട്രാ ടൈം, പെനാല്‍റ്റി ഷൂട്ടൗട്ട്… ഫുട്‌ബോളിന്റെ എല്ലാ ചേവരുവകളും നിറഞ്ഞ മത്സരത്തിെനാടുവില്‍ നിലവിലെ ലോകചാമ്പ്യന്മാരെ തോല്‍പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറ്റം.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 3-3 എന്ന നിലയില്‍ അവസാനിച്ച മത്സരം പെനാള്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് വിജയിച്ചാണ് സ്വിറ്റ്‌സര്‍ലാന്റ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സൂപ്പര്‍ താരം കിലിയന്‍ എമ്പപ്പെയുടെ പെനാല്‍റ്റി നഷ്ടമാണ് ഫ്രാന്‍സിന് വിനയായത്.

ഫ്രാന്‍സിനെ ഞെട്ടിക്കുന്ന തുടക്കമായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റേത്. 15-ാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടി. സ്റ്റീവന്‍ സുബെര്‍ ഇടതു വിങ്ങില്‍ നിന്നു നല്‍കിയ ക്രോസില്‍ നിന്ന് ഹാരിസ് സെഫറോവിച്ചായിരുന്നു ഗോള്‍ നേടിയത്. ഇത് മാത്രമായിരുന്നു ആദ്യ പകുതിയിലെ നല്ല ഒരു അവസരം. ഫ്രാന്‍സിന് ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോസ്റ്റിലേക്ക് ലക്ഷ്യം വയ്ക്കാനായില്ല.

രണ്ടാം പകുതിയിലും സ്വിസ് ആക്രമണങ്ങളായിരുന്നു. 55-ാം മിനുട്ടില്‍ സുബെറിനെ വീഴ്ത്തിയതിന് വാര്‍ പരിശോധിച്ചു റഫറി സ്വിസ് ടീമിന് പെനാല്‍റ്റി അനുവദിച്ചു. കളി സ്വന്തമാക്കാനുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സുവര്‍ണാവസരമായിരുന്നു അത്. എന്നാല്‍ കിക്കെടുത്ത റിക്കാര്‍ഡോ റോഡ്രിഗസിന് പിഴച്ചു.

ഇതിന് അവര്‍ വലിയ വിലയാണ് നല്‍കേണ്ട വന്നത്. പെനാല്‍റ്റി നഷ്ടപ്പെടുത്തി നാലു മിനിറ്റുകള്‍ക്കകം ഫ്രാന്‍സ് രണ്ടു ഗോളടിച്ച് കളിയില്‍ ലീഡ് എടുത്തു. 57-ാം മിനിറ്റില്‍ എംബാപ്പെയുടെ പാസില്‍ നിന്ന് കരീം ബെന്‍സേമയാണ് അവരുടെ സമനില ഗോള്‍ നേടിയത്. തൊട്ടടുത്ത മിനുട്ടില്‍ ബെന്‍സീമ തന്നെ വീണ്ടും സ്‌ട്രൈക്ക് ചെയ്തു ഫ്രാന്‍സിന് ലീഡും സമ്മാനിച്ചു.

ഇതിനു ശേഷം ഫ്രാന്‍സിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് കണ്ടത്. 75-ാം മിനുട്ടില്‍ 25 വാരെ അകലെ നിന്ന് പോള്‍ പോഗ്ബ തൊടുത്ത ഒരു ക്ലാസിക് ലോങ് റേഞ്ചര്‍ അവരെ 3-1 എന്ന ലീഡില്‍ എത്തിച്ചു. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പൊരുതാന്‍ ഉറച്ചു തന്നെയായിരുന്നു.

81-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ സെഫറോവിച് സ്വിറ്റ്‌സര്‍ലന്‍ഡിന് പ്രതീക്ഷ നല്‍കി. എമ്പബുവിന്റെ ക്രോസില്‍ നിന്നായിരുന്നു സെഫറോവിചിന്റെ രണ്ടാം ഗോള്‍. മരിച്ചു പൊരുതാന്‍ തീരുമാനിച്ച അവര്‍ മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ സമനില ഗോളും കണ്ടെത്തി. നായകന്‍ ഗ്രാനിറ്റ് സാക്കയുടെ പാസില്‍ നിന്ന് മാരിയോ ഗ്രവനോവിച്ചാണ് ലക്ഷ്യം കണ്ടത്.

ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. പരുക്കേറ്റ ബെന്‍സേമയ്ക്ക് പകരം ഒളിവര്‍ ഗിറൗഡ് ഫ്രാന്‍സിനായി കളത്തില്‍. ഇരുഭാഗത്തും നിരവധി ആക്രമണങ്ങള്‍ കണ്ടെങ്കിലും ഒന്നുപോലും മത്സരഫലം നിര്‍ണയിക്കാവുന്നവയായിരുന്നില്ല. 120 മിനുട്ട് കഴിഞ്ഞതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന് കാലിടറി. ഗ്രാവനോവിച്, ഫാബിയന്‍ ഷാര്‍, മാനുവല്‍ അകാഞ്ജി, റുബന്‍ വാര്‍ഗസ്, അഡ്മിര്‍ മെഹ്മെദി എന്നിവര്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ ആദ്യ അഞ്ചു കിക്കുകള്‍ വലയില്‍ എത്തിച്ചു. ഫ്രാന്‍സിനായി പോഗ്ബ, ഗിറൗഡ്, മാര്‍ക്കസ് തുറാം, പ്രസ്‌നല്‍ കിമ്പെമ്പെ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ അവസാന കിക്കെടുത്ത സൂപ്പര്‍ താരം എംബാപ്പെയ്ക്കു പിഴച്ചു. സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സൊമ്മറിന്റെ സേവ് സ്വിറ്റ്‌സര്‍ലന്‍ഡിന് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി. വിജയിച്ചു ക്വാര്‍ട്ടറില്‍ എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിന് ഇനി സ്‌പെയിനിനെയാണ് നേരിടേണ്ടത്.

Next Story

Popular Stories