Top

റിപബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണം അയ്യപ്പ’

റിപബ്ലിക് ദിന പരേഡില്‍ സ്വാമിയേ ശരണമയ്യപ്പ. 861 ബ്രഹ്മോസ് റജിമെന്റ് കമാന്റ് കടന്നുപോയപ്പോഴാണ് സ്വാമിയെ ശരണമയ്യപ്പ മുഴങ്ങിയത്. ആര്‍മി ദിനമായ ജനുവരി പതിനഞ്ചിന് ദില്ലിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് ശരണ മന്ത്രം കാഹളമാക്കി മുഴക്കിയിരുന്നു. ഭാരത് മാതാ കി ജയ്, ദുര്‍ഗ മാത് കി ജയ് തുടങ്ങിയവയെല്ലാം സാധാരണയായി യുദ്ധകാഹളമായി മുഴങ്ങി കേള്‍ക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് റിപബ്ലിക് ദിന പരേഡില്‍ സ്വാമിയേ ശരണം അയ്യപ്പ മുഴക്കുന്നത്. സൈന്യത്തിന്റെ റജിമെന്റ് ഓഫ് ആര്‍ട്ടിലറിയുടെ ഭാഗമായ ബ്രഹ്മോസ് റജിമെന്റ്, റിപബ്ലിക് […]

26 Jan 2021 12:06 AM GMT

റിപബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണം അയ്യപ്പ’
X

റിപബ്ലിക് ദിന പരേഡില്‍ സ്വാമിയേ ശരണമയ്യപ്പ. 861 ബ്രഹ്മോസ് റജിമെന്റ് കമാന്റ് കടന്നുപോയപ്പോഴാണ് സ്വാമിയെ ശരണമയ്യപ്പ മുഴങ്ങിയത്. ആര്‍മി ദിനമായ ജനുവരി പതിനഞ്ചിന് ദില്ലിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് ശരണ മന്ത്രം കാഹളമാക്കി മുഴക്കിയിരുന്നു. ഭാരത് മാതാ കി ജയ്, ദുര്‍ഗ മാത് കി ജയ് തുടങ്ങിയവയെല്ലാം സാധാരണയായി യുദ്ധകാഹളമായി മുഴങ്ങി കേള്‍ക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് റിപബ്ലിക് ദിന പരേഡില്‍ സ്വാമിയേ ശരണം അയ്യപ്പ മുഴക്കുന്നത്.

സൈന്യത്തിന്റെ റജിമെന്റ് ഓഫ് ആര്‍ട്ടിലറിയുടെ ഭാഗമായ ബ്രഹ്മോസ് റജിമെന്റ്, റിപബ്ലിക് ദിനത്തില്‍ പരേഡില്‍ ബ്രഹ്മോസ് മിസൈലുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓപ്പറേഷന്‍ വിജയ്, മേഘദൂത് തുടങ്ങിയ സൈനിക നീക്കങ്ങളില്‍ ബ്രഹ്മോസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.

നിലവില്‍ ഇന്ത്യന്‍ ആര്‍മിയിലുള്ള മൂന്ന് ബ്രഹ്മോസ് റെജിമെന്റുകളില്‍ ഒന്നാണ് 861 മിസൈല്‍ റെജിമെന്റ്. 1963 ജൂണ്‍ 20 ന് 121 (സ്വതന്ത്ര) ഹെവി മോര്‍ട്ടാര്‍ ബാറ്ററിയും (കോംഗോ) 35 ഹെവി മോര്‍ട്ടാര്‍ റെജിമെന്റിന്റെ ബാറ്ററിയും ലയിപ്പിച്ചാണ് ഇത് ആദ്യമായി 863 ലൈറ്റ് ബാറ്ററിയായി ഉയര്‍ത്തിയത്. ആദ്യത്തെ കമാന്‍ഡിങ് ഓഫീസര്‍ ആയിരുന്നു ലെഫ്റ്റനന്റ് കേണല്‍ സേവാ റാം.

Next Story

Popular Stories