‘പ്രിയ ഭക്തരേ ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല, കപട ഭക്തരുടെ താടിയും മുടിയും കണ്ട് വഞ്ചിതരാകരുത്’; അയ്യപ്പന്റെ ഫോട്ടോ പങ്കുവച്ച് സന്ദീപാനന്ദഗിരി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിച്ച് വോട്ട് ചോദിക്കുന്ന ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരോക്ഷമായി വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദഗിരി. അയ്യപ്പന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട്, അയ്യപ്പന് പറയുന്നരീതിയിലാണ് സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്. അതിങ്ങനെ: ‘എന്റെ പ്രിയ ഭക്തരേ ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. എന്റെ പേരില്‍ വോട്ട് ചോദിക്കുന്നവര്‍ കപട ഭക്തരെന്നും തിരിച്ചറിയുക. അവരുടെ താടിയും മുടിയും കണ്ട് നിങ്ങളാരും വഞ്ചിതരാകരുതേ..എന്ന് നിങ്ങളുടെ സ്വന്തം അയ്യപ്പന്, സ്വാമി ശരണം.’ ഇന്ന് കോന്നിയില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിലും മോദി ശബരിമല വിഷയം […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിച്ച് വോട്ട് ചോദിക്കുന്ന ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരോക്ഷമായി വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദഗിരി. അയ്യപ്പന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട്, അയ്യപ്പന് പറയുന്നരീതിയിലാണ് സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്.
അതിങ്ങനെ: ‘എന്റെ പ്രിയ ഭക്തരേ ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. എന്റെ പേരില്‍ വോട്ട് ചോദിക്കുന്നവര്‍ കപട ഭക്തരെന്നും തിരിച്ചറിയുക. അവരുടെ താടിയും മുടിയും കണ്ട് നിങ്ങളാരും വഞ്ചിതരാകരുതേ..എന്ന് നിങ്ങളുടെ സ്വന്തം അയ്യപ്പന്, സ്വാമി ശരണം.’
ഇന്ന് കോന്നിയില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിലും മോദി ശബരിമല വിഷയം ചര്‍ച്ചയാക്കിയിരുന്നു. ശരണം വിളിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. സ്വാമിയേ, ശരണമയപ്പ.. എന്ന് അഞ്ചുതവണയാണ് മോദി വിളിച്ചത്. യോഗത്തില്‍ പങ്കെടുത്ത ബിജെപിക്കാരെയും കൊണ്ട് മോദി ശരണം വിളിപ്പിച്ചു. ശരണം വിളിയോടെ പ്രസംഗം ആരംഭിച്ച മോദി ഇത് അയ്യപ്പഭഗവാന്റെ മണ്ണാണെന്നും പറഞ്ഞു. സ്വന്തം നാട്ടിലെ വിശ്വാസികളെ ലാത്തി കൊണ്ട് നേരിടുന്ന സര്‍ക്കാരുണ്ടെന്നത് വിശ്വാസിക്കാനാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. പാലക്കാട് നടന്ന പ്രചരണത്തിലും മോദി വിശ്വാസ സംരക്ഷണം ഉന്നയിച്ചിരുന്നു. ശബരിമലയുടെ പേര് പറയാതെയായിരുന്നു അന്നത്തെ പരാമര്‍ശം.
ശോഭാ സുരേന്ദ്രന്, സുരേഷ് ഗോപി, കൃഷ്ണകുമാര്‍, എംടി രമേശ് തുടങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളില്‍ ശബരിമല വിഷയം ചര്‍ച്ചാവിഷയമാക്കിയാണ് പ്രചരണങ്ങള്‍ നടത്തുന്നത്. അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്ക് വേണ്ടി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനമാണ് ബിജെപി ദേശീയനേതാക്കളും കേരളത്തില്‍ വന്ന് പറയുന്നത്. യുഡിഎഫ് പ്രകടനപത്രികയിലും ശബരിമലയ്ക്കായി നിയമം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.