Top

‘ബംഗാളിലെ ബിജെപിയുടെ തോല്‍വിക്ക് കാരണം അമിതാത്മവിശ്വാസം’; നേതൃത്വത്തെ വിമര്‍ശിച്ച് സുവേന്ദു

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കടുത്ത തിരിച്ചടിക്ക് കാരണം നേതാക്കളുടെ അമിത ആത്മവിശ്വാസമാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 294 അംഗ നിയമസഭയില്‍ 170 സീറ്റിന് മുകളില്‍ അനായാസം വിജയിക്കുമെന്ന ആത്മവിശ്വാസമായിരുന്നു നേതാക്കള്‍ക്ക് എന്നാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദുവിന്റെ കുറ്റപ്പെടുത്തല്‍. ഇക്കാരണം കൊണ്ട് താഴെത്തട്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞില്ലെന്നും സുവേന്ദു പാര്‍ട്ടി യോഗത്തില്‍ വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകര്‍, രണ്ട് കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി; പെഗാസസ് ചോര്‍ത്തിയത് ഉന്നതരുടെ […]

18 July 2021 9:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബംഗാളിലെ ബിജെപിയുടെ തോല്‍വിക്ക് കാരണം അമിതാത്മവിശ്വാസം’; നേതൃത്വത്തെ വിമര്‍ശിച്ച് സുവേന്ദു
X

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കടുത്ത തിരിച്ചടിക്ക് കാരണം നേതാക്കളുടെ അമിത ആത്മവിശ്വാസമാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 294 അംഗ നിയമസഭയില്‍ 170 സീറ്റിന് മുകളില്‍ അനായാസം വിജയിക്കുമെന്ന ആത്മവിശ്വാസമായിരുന്നു നേതാക്കള്‍ക്ക് എന്നാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദുവിന്റെ കുറ്റപ്പെടുത്തല്‍. ഇക്കാരണം കൊണ്ട് താഴെത്തട്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞില്ലെന്നും സുവേന്ദു പാര്‍ട്ടി യോഗത്തില്‍ വിമര്‍ശിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍, രണ്ട് കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി; പെഗാസസ് ചോര്‍ത്തിയത് ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍

‘നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യരണ്ട് ഘട്ട വോട്ടെടുപ്പുകള്‍ പൂര്‍ത്തിയായതോടെ പല നേതാക്കളിലും അമിതാത്മവിശ്വാസം ഉണ്ടായി. പാര്‍ട്ടി 170-180 സീറ്റുകള്‍ വരെ നേടുമെന്ന് ഉറച്ച് വിശ്വസിച്ചു. എന്നാല്‍ അവര്‍ താഴെതട്ടില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചില്ല. ഇതിന് വലിയ വില കൊടുക്കേണ്ടി വന്നു.’ എന്നാണ് സുവേന്ദു അധികാരി പറഞ്ഞു. ലക്ഷ്യം പോലെ പ്രധാനമാണ് കഠിനാധ്വാനമെന്നും സുവേന്ദു കൂട്ടിചേര്‍ത്തു.

സുവേന്ദുവിന്റെ പ്രവസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ വിഷയത്തില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഗോഷ് രംഗത്തെത്തി. സംസ്ഥാനത്ത് മമതാ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും സുവേന്ദു അധികാരി മറന്നിട്ടുണ്ടാവുമെന്നാണ് ടിഎംസി നേതാവിന്റെ പ്രതികരണം.

ജോസിനെ തോല്‍പ്പിച്ചത് ബിജെപി വോട്ടുകള്‍ തന്നെയോ; സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗംഇന്ന്

അതേസമയം തന്നെ ബിജെപിയില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ ടിഎംസി പ്രവേശനം തുടരുകയാണ്. ബിജെപി അണികളും നേരത്തെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയവരുമാണ് ടിഎംസി പാളയത്തിലേക്ക് തന്നെ ചേക്കേറുന്നത്.

Next Story

Popular Stories