Top

‘നെഹ്‌റു ഭാരത് രത്‌ന അര്‍ഹിക്കുന്നുണ്ടോ?’; സച്ചിനെതിരെയുള്ള ആര്‍ജെഡി പരാമര്‍ശത്തില്‍ ബിജെപി മറുപടി

അതിനാല്‍ത്തന്നെ ബഹുമതികളെ രാഷ്ട്രീയവല്‍ക്കിരിക്കുന്നതില്‍ നിന്നും ആര്‍ജെഡി പിന്തിരിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

6 Feb 2021 1:15 AM GMT

‘നെഹ്‌റു ഭാരത് രത്‌ന അര്‍ഹിക്കുന്നുണ്ടോ?’; സച്ചിനെതിരെയുള്ള ആര്‍ജെഡി പരാമര്‍ശത്തില്‍ ബിജെപി മറുപടി
X

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ രാജ്യത്തിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന അര്‍ഹിക്കുന്നില്ലെന്ന ആര്‍ജെഡിയുടെ ആക്ഷേപങ്ങളോട് പ്രതികരിച്ച് ബിജെപി. രാഷ്ട്രീയ ജനതാദള്‍ മുന്‍ എംപിയും ആര്‍ജെഡി ദേശീയ ഉപാധ്യക്ഷനുമായ ശിവാനന്ദ് തിവാരിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് ബിജെപി എംപി സുശീല്‍ കുമാര്‍ മോദി ട്വിറ്ററിലൂടെ രംഗത്തെത്തുകയായിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഭാരത് രത്‌ന അര്‍ഹിക്കുന്നുണ്ടോ എന്ന മറുചോദ്യത്തിലൂടെയാണ് സുശീല്‍ മോദി ആര്‍ജെഡിയുടെ ആരോപണങ്ങളെ നേരിട്ടത്.

രാജ്യത്തിന്റെ വിഭജനത്തിന് നിരന്തരം പഴിക്കപ്പെടുന്ന ഒരു നേതാവിന്, അനുച്ഛേദം 370 കൊണ്ടുവന്നതിന് വിമര്‍ശിക്കപ്പെടുന്ന ഒരാളിന്, 1962ല്‍ ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ പരാജയത്തിന് ഉത്തരവാദിയെന്ന് കേള്‍ക്കുന്ന ഒരാളിന് പരമോന്നത ബഹുമതി നേടാനുള്ള യോഗ്യതയുണ്ടോ എന്ന് സുശീല്‍ മോദി ചോദിച്ചു. അതിനാല്‍ത്തന്നെ ബഹുമതികളെ രാഷ്ട്രീയവല്‍ക്കിരിക്കുന്നതില്‍ നിന്നും ആര്‍ജെഡി പിന്തിരിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കര്‍ഷക പ്രതിഷേധത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയ വിദേശ സെലിബ്രിറ്റികള പ്രതിരോധിക്കാനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് വിവാദമായത്. ‘ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.’ എന്നായിരുന്നു കാര്‍ഷിക നിയമത്തില്‍ സച്ചിന്റെ പ്രതികരണം.

Next Story

Popular Stories