Top

സുശാന്ത് സിംഗിന്റെ മരണം; സുഹൃത്തായ സിദ്ധാർഥ് പിത്താനി അറസ്റ്റിൽ

നാർക്കോട്ടിക് ബ്യൂറോ കൺട്രോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

28 May 2021 1:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുശാന്ത് സിംഗിന്റെ മരണം; സുഹൃത്തായ സിദ്ധാർഥ് പിത്താനി അറസ്റ്റിൽ
X

സുശാന്ത് സിംഗ് രാജ് പുത്തിന്റെ സുഹൃത്തായ സിദ്ധാർഥ് പിത്താനി അറസ്റ്റിൽ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിലാണ് സിദ്ധാർഥ് അറസ്റ്റിലായത്. നാർക്കോട്ടിക് ബ്യൂറോ കൺട്രോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഹൈദരാബാദിൽ നിന്നാണ് സിദ്ധാർഥ് പിത്താനിയെ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ അതേ ഫ്ളാറ്റിലാണ് സിദ്ധാർഥും താമസിച്ചിരുന്നത്. സിബിഐ, മുംബൈ പൊലീസ്, ഇ ഡി തുടങ്ങിയ അന്വേഷണഏജൻസികൾ നേരത്തെ സിദ്ധാർഥിനെ ചോദ്യം ചെയ്തിരുന്നു.

മുംബയിലെ ബാന്ദ്രയിൽ ഉള്ള വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ ആയിരുന്നു സുശാന്ത് സിംഗ് കാണപ്പെട്ടത്. മരണമടയുന്നതിന് തൊട്ടുമുമ്പ് ഇന്റർനെറ്റിൽ തിരഞ്ഞത് മാനസിക പ്രശ്നങ്ങളെപ്പറ്റിയും മരണത്തെപ്പറ്റിയുമുള്ള വിവരങ്ങളാണെന്ന് മുംബൈ പോലീസ് വെളിപ്പെടുത്തിയിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശന്ത് സിംഗ് അഭിനയ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്.

Next Story