Top

സുശാന്ത് സിങ് രാജ്പുത് കേസ്; എന്‍സിബി ഗോവയില്‍ നിന്ന് മയക്കുമരുന്ന് ഡീലറെ പിടികൂടി

സുശാന്ത് സിങ് രാജപൂത്തിന്റെ കേസുമായി ബന്ധപ്പെട്ട് എന്‍സിബി ഗോവയില്‍ നിന്നും മയക്കുമരുന്ന് ഡിലറിനെ പിടികൂടി. ഹേമല്‍ ഷാ എന്നാണ് ഡിലറിന്റെ പേര്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തലാണ് ഹേമലിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍സിബിക്ക് ലഭിക്കുന്നത്. ഹേമല്‍ ഷായെ ഇന്ന് തന്നെ കോടിതിയില്‍ ഹാജരാക്കുമെന്ന് എന്‍സിബി ഉദ്യോഗസ്തര്‍ ദി വീക്കിനോട് പറഞ്ഞു. സുശാന്ത് സിങിന്റെ മരണത്തോടെ എന്‍സിബി ബോളിവുഡ് സിനിമ മേഖലയിലെ മയക്ക് മരുന്ന് ശൃംഘലയെ കുറിച്ചുള്ള അന്വേഷണത്തിലാണ്. അതിന്റെ ഭാഗമായി സുശാന്തിന്റെ മുന്‍ കാമുകിയും […]

9 May 2021 1:12 AM GMT
ഫിൽമി റിപ്പോർട്ടർ

സുശാന്ത് സിങ് രാജ്പുത് കേസ്; എന്‍സിബി ഗോവയില്‍ നിന്ന് മയക്കുമരുന്ന് ഡീലറെ പിടികൂടി
X

സുശാന്ത് സിങ് രാജപൂത്തിന്റെ കേസുമായി ബന്ധപ്പെട്ട് എന്‍സിബി ഗോവയില്‍ നിന്നും മയക്കുമരുന്ന് ഡിലറിനെ പിടികൂടി. ഹേമല്‍ ഷാ എന്നാണ് ഡിലറിന്റെ പേര്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തലാണ് ഹേമലിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍സിബിക്ക് ലഭിക്കുന്നത്.

ഹേമല്‍ ഷായെ ഇന്ന് തന്നെ കോടിതിയില്‍ ഹാജരാക്കുമെന്ന് എന്‍സിബി ഉദ്യോഗസ്തര്‍ ദി വീക്കിനോട് പറഞ്ഞു. സുശാന്ത് സിങിന്റെ മരണത്തോടെ എന്‍സിബി ബോളിവുഡ് സിനിമ മേഖലയിലെ മയക്ക് മരുന്ന് ശൃംഘലയെ കുറിച്ചുള്ള അന്വേഷണത്തിലാണ്. അതിന്റെ ഭാഗമായി സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയെയും അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ റിയ ജാമ്യത്തിലാണ്.

2020 ജൂണ്‍ 14നാണ് സുഷാന്ത് സിങ് രാജ്പുത്തിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഷാന്തിന്റെ മരണ വാര്‍ത്ത ബോളിവുഡിലെ നിരവധി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മാനസിക പ്രശ്നങ്ങള്‍ ഗൗരവത്തോടെ പരിഹരിക്കണമെന്ന വലിയ ചര്‍ച്ചയ്ക്ക് കൂടി സുശാന്തിന്റെ മരണം തുടക്കം കുറിച്ചിരുന്നു.

ഏക്ത കപൂറിന്റെ ‘പവിത്ര റിഷ്ത’ എന്ന ടി വി സീരിയലിലൂടെയാണ് സുഷാന്ത് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് ‘കായ്പോചെ’ എന്ന ചിത്രത്തിലൂടെയാണ്. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എം എസ് ധോണിയുടെ ബയോപിക്കിലൂടെയാണ് സുശാന്ത് സിങ് രാജ്പുത്ത് എന്ന നടന്‍ ബോളിവുഡിലെ മുന്‍ നിര താരമായി മാറുന്നത്. ‘ഛിച്ചോറെ’ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ സുഷാന്ത് സിങ് ചിത്രം.

സുഷാന്ത് ഒരു നടന്‍ മാത്രമായിട്ടല്ല മലയാളിക്ക് പരിചിതം. പ്രളയക്കെടുതിയില്‍ തളര്‍ന്ന കേരളക്കരയ്ക്ക് ഒരു കോടി രൂപ സുഷാന്ത് സംഭാവനയായി നല്‍കിയിരുന്നു. താരത്തിളക്കത്തില്‍ അഭിരമിച്ച വ്യക്തിയായിരുന്നില്ല സുഷാന്ത്, മാനുഷിക മൂല്യങ്ങള്‍ക്കും കരുതലിനും ഏറെ പ്രാധാന്യം നല്‍കിയ താരമായിരുന്നു.

Next Story