കൊവിഡ് പ്രതിസന്ധി; ഫാൻസ് ​ക്ലബ് അംഗങ്ങൾക്ക് ധനസഹായവുമായി സൂര്യ

കൊവിഡ് രണ്ടാം തരംഗം അതിഭീകരമായ തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെടുകയും മറ്റ് ദുരിതങ്ങൾ അനുഭവിക്കുകയൂം ചെയ്യുന്ന ഫാൻസ് ​ക്ലബ് അം​​ഗങ്ങൾക്ക് ധനസഹായവുമായി സൂര്യ. 250 ഓളം പേർക്കാണ് സൂര്യ ധനസഹായം എത്തിച്ചിരിക്കുന്നത്.

5000 രൂപ വീതമാണ് സൂര്യ നൽകിയത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് താരം പണം അയക്കുകയായിരുന്നു. സഹായം ആവശ്യമുള്ളവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകണമെന്നും സൂര്യ തന്റെ ആരാധകരോട് ആവശ്യപ്പെട്ടു.

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സൂര്യ 40ലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. പ്രിയങ്ക മോഹനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സത്യരാജ്, ശരണ്യ, സൂരി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് ആണ്‌ അവസാനമായി ഇറങ്ങിയ സൂര്യ ചിത്രം. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് സുരറൈ പോട്ര് മലയാളീ താരം അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുധ കൊങ്ങരയാണ്. ചിത്രം തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്.

Covid 19 updates

Latest News