Top

‘സംവിധായകന്റെയും അഭിനേതാക്കളുടെയും മികവ് ഗംഭീരം’; സര്‍പ്പാട്ട പരമ്പരയെ പ്രശംസിച്ച് സൂര്യ

പാ രഞ്ജിത്ത് സംവിധാനം ചെയ്ത സര്‍പ്പാട്ട പരമ്പരയെ പ്രശംസിച്ച് നടന്‍ സൂര്യ. സംവിധായകന്റെയും, അഭിനേതാക്കളുടെയും, ടീമിന്റെയും മികവ് ഗംഭീരമാണെന്നാണ് സൂര്യ ട്വീറ്റ് ചെയ്ത്. പാ രഞ്ജിത്തിനും ആര്യയ്ക്കും ആശംസകളും താരം ട്വീറ്റിലൂടെ അറിയിച്ചു. ആര്യയായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ജൂലൈ 22നാണ് സര്‍പ്പാട്ട പരമ്പരൈ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്‌സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ […]

29 July 2021 8:38 AM GMT
ഫിൽമി റിപ്പോർട്ടർ

‘സംവിധായകന്റെയും അഭിനേതാക്കളുടെയും മികവ് ഗംഭീരം’; സര്‍പ്പാട്ട പരമ്പരയെ പ്രശംസിച്ച് സൂര്യ
X

പാ രഞ്ജിത്ത് സംവിധാനം ചെയ്ത സര്‍പ്പാട്ട പരമ്പരയെ പ്രശംസിച്ച് നടന്‍ സൂര്യ. സംവിധായകന്റെയും, അഭിനേതാക്കളുടെയും, ടീമിന്റെയും മികവ് ഗംഭീരമാണെന്നാണ് സൂര്യ ട്വീറ്റ് ചെയ്ത്. പാ രഞ്ജിത്തിനും ആര്യയ്ക്കും ആശംസകളും താരം ട്വീറ്റിലൂടെ അറിയിച്ചു. ആര്യയായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

ജൂലൈ 22നാണ് സര്‍പ്പാട്ട പരമ്പരൈ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്‌സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ചിത്രത്തിലെ ആര്യയുടെയും മറ്റ് താരങ്ങളുടെയും അഭിനയത്തെ പ്രശംസിച്ച് നിരവധി താരങ്ങളും, നിരൂപകരും രംഗത്തെത്തിയിരുന്നു.

Next Story