‘സൊമാലിയയെന്ന് വിളിച്ചതില്‍ കേരളത്തോട് മാപ്പുചോദിച്ചിട്ട് മതി വോട്ടു ചോദിക്കല്‍’; കേരളത്തിലെത്തിയ മോദിയോട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ ബിജെപി പ്രചരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും ദേശീയ വക്താവുമായ രണ്‍ദീപ്സിങ് സുര്‍ജേവാല. കേരളത്തെ സൊമാലിയയെന്ന് വിളിച്ചതിന് മാപ്പുചോദിച്ചിട്ട് മതി ജനങ്ങളോട് വോട്ടുചോദിക്കുന്നതെന്ന് സുര്‍ജേവാല ആവശ്യപ്പെട്ടു. മോദി കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്തെന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം. ‘പ്രിയ മോദി ജീ, നിങ്ങള്‍ കേരളത്തിലെത്തിയിരിക്കുകയാണല്ലോ. അവിടുത്തെ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന് മുമ്പ് മികച്ച സംസ്ഥാനങ്ങളിലൊന്നിനെ നേരത്തെ സൊമാലിയയെന്ന് വിളിച്ചതിന് മാപ്പ് അഭ്യര്‍ത്ഥിക്കണം. നിങ്ങളുടെ സ്വന്തക്കാരനായ പിണറായി വിജയന് […]

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ ബിജെപി പ്രചരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും ദേശീയ വക്താവുമായ രണ്‍ദീപ്സിങ് സുര്‍ജേവാല. കേരളത്തെ സൊമാലിയയെന്ന് വിളിച്ചതിന് മാപ്പുചോദിച്ചിട്ട് മതി ജനങ്ങളോട് വോട്ടുചോദിക്കുന്നതെന്ന് സുര്‍ജേവാല ആവശ്യപ്പെട്ടു. മോദി കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്തെന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം.
‘പ്രിയ മോദി ജീ, നിങ്ങള്‍ കേരളത്തിലെത്തിയിരിക്കുകയാണല്ലോ. അവിടുത്തെ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന് മുമ്പ് മികച്ച സംസ്ഥാനങ്ങളിലൊന്നിനെ നേരത്തെ സൊമാലിയയെന്ന് വിളിച്ചതിന് മാപ്പ് അഭ്യര്‍ത്ഥിക്കണം. നിങ്ങളുടെ സ്വന്തക്കാരനായ പിണറായി വിജയന് ഇത് ആവശ്യപ്പെടില്ല. പക്ഷേ, കേരളത്തോട് മോദി മാപ്പുചോദിക്കണമെന്ന് ഞങ്ങള്‍ നിരുപാധികം ആവശ്യപ്പെടുന്നു’, സുര്‍ജേവാല ട്വീറ്റ് ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് സംസ്ഥാനത്തെത്തിയപ്പോഴായിരുന്നു മോദി കേരളത്തെ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയോട് താരതമ്യം ചെയ്തത്. സംസ്ഥാനത്തെ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെ ശിശുമരണ നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമര്‍ശം. ഇത് പിന്നീട് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു.