Top

കഴിഞ്ഞ സീസണില്‍ പിണങ്ങിപ്പോയി, ഇത്തവണ 100 കോടി ക്ലബില്‍; പ്രതിഫലത്തില്‍ റെക്കോര്‍ഡുമായി റെയ്‌ന

ഐപിഎല്ലിലെ പ്രതിഫല തുകയില്‍ റെക്കോര്‍ഡുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ 100 കോടി പ്രതിഫലം വാങ്ങിയവരുടെ ക്ലബിലാണ് ഇടംപിടിച്ചിരിക്കുന്നത്. ക്ലബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് റെയ്‌ന. ചെന്നൈ സൂപ്പർ കിംഗ്സ് നായകന്‍ എം എസ് ധോണി ധോനി, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകന്‍ വിരാട് കോലി, മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ രോഹിത് ശര്‍മ എന്നിവരാണ് ക്ലബിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. കഴിഞ്ഞ സീസണില്‍ മാനേജ്‌മെന്റുമായി പിണങ്ങിയ റെയ്‌ന ടീമിന് വേണ്ടി ഒരു മത്സരം […]

22 Jan 2021 10:22 AM GMT

കഴിഞ്ഞ സീസണില്‍ പിണങ്ങിപ്പോയി, ഇത്തവണ 100 കോടി ക്ലബില്‍; പ്രതിഫലത്തില്‍ റെക്കോര്‍ഡുമായി റെയ്‌ന
X

ഐപിഎല്ലിലെ പ്രതിഫല തുകയില്‍ റെക്കോര്‍ഡുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ 100 കോടി പ്രതിഫലം വാങ്ങിയവരുടെ ക്ലബിലാണ് ഇടംപിടിച്ചിരിക്കുന്നത്. ക്ലബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് റെയ്‌ന. ചെന്നൈ സൂപ്പർ കിംഗ്സ് നായകന്‍ എം എസ് ധോണി ധോനി, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകന്‍ വിരാട് കോലി, മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ രോഹിത് ശര്‍മ എന്നിവരാണ് ക്ലബിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

കഴിഞ്ഞ സീസണില്‍ മാനേജ്‌മെന്റുമായി പിണങ്ങിയ റെയ്‌ന ടീമിന് വേണ്ടി ഒരു മത്സരം പോലും കളിച്ചിരുന്നില്ല. മാനേജ്‌മെന്റുമായി ഉടലെടുത്ത പ്രശ്‌നങ്ങളെക്കുറിച്ച് പരസ്യ പ്രസ്താവനകളൊന്നും പുറത്തുവന്നിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. വ്യക്തിപരമായ കാരണങ്ങളാണ് ടീമില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇതോടെ പുതിയ സീസണില്‍ നിന്ന റെയ്ന പുറത്താവുമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു.

Singams for the Super Summer ahead! #Yellove #WhistlePodu 🦁💛

Posted by Chennai Super Kings on Wednesday, 20 January 2021

എന്നാല്‍ 11 കോടി രൂപ നല്‍കി താരത്തെ ചെന്നൈ നിലനിര്‍ത്തി. ഇതോടെയാണ് 100 കോടി ക്ലബിലേക്ക് എത്തിയത്. 2008 മുതല്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് റെയ്‌ന. 2019ലെ സീസണില്‍ മൂന്ന് അര്‍ധസെഞ്ച്വറികളോടെ 383 റണ്‍സ് നേടിയിരുന്നു.

Next Story

Popular Stories