Top

‘കഴിഞ്ഞ തവണത്തെ പണം ലഭിച്ചില്ല’; സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വരുന്നതും കാത്ത് പ്രചരണ കരാറുകാര്‍

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന സുരേഷ് ഗോപി ബുധനാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തും. സുരേഷ് ഗോപിയെ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല കാത്തിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചപ്പോള്‍ പ്രചരണത്തിന് വേണ്ടി ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറെടുത്ത കരാര്‍ തൊഴിലാളികള്‍ കൂടിയാണ്. കഴിഞ്ഞ തവണ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ പണം ലഭിക്കാത്തത് സുരേഷ് ഗോപിയെ കണ്ട് നേരിട്ട് പറയുന്നതിനാണ് കരാറുകാര്‍ കാത്തിരിക്കുന്നത്. സുരേഷ് ഗോപിയെത്തുന്ന ബുധനാഴ്ചയോ, വ്യാഴാഴ്ചയോ അദ്ദേഹത്തെ നേരില്‍ കാണുമെന്ന് തൊഴിലാളികള്‍ […]

24 March 2021 3:31 AM GMT

‘കഴിഞ്ഞ തവണത്തെ പണം ലഭിച്ചില്ല’; സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വരുന്നതും കാത്ത് പ്രചരണ കരാറുകാര്‍
X

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന സുരേഷ് ഗോപി ബുധനാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തും. സുരേഷ് ഗോപിയെ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല കാത്തിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചപ്പോള്‍ പ്രചരണത്തിന് വേണ്ടി ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറെടുത്ത കരാര്‍ തൊഴിലാളികള്‍ കൂടിയാണ്.

കഴിഞ്ഞ തവണ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ പണം ലഭിക്കാത്തത് സുരേഷ് ഗോപിയെ കണ്ട് നേരിട്ട് പറയുന്നതിനാണ് കരാറുകാര്‍ കാത്തിരിക്കുന്നത്. സുരേഷ് ഗോപിയെത്തുന്ന ബുധനാഴ്ചയോ, വ്യാഴാഴ്ചയോ അദ്ദേഹത്തെ നേരില്‍ കാണുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

മുപ്പത് ലക്ഷത്തോളം രൂപയാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാതിരുന്നതോടെ ബിജെപി ജില്ലാ നേതൃത്വത്തെ കരാറുകാര്‍ സമീപിച്ചിരുന്നു. ഉടന്‍ തരാമെന്ന് അറിയിച്ച് മടക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെട്ടപ്പോഴൊക്കെയും ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും കരാറുകാര്‍ പറയുന്നു.

ഇതിനെ തുടര്‍ന്ന് സുരേഷ് ഗോപിയുമായി അടുപ്പമുള്ള സിനിമ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചിരുന്നു. വിഷയം സുരേഷ് ഗോപി അറിഞ്ഞതോടെ കെ സുരേന്ദ്രനെ ബന്ധപ്പെട്ടിരുന്നു. എന്നിട്ടും പണം ലഭിക്കാനുള്ളതില്‍ തീരുമാനമായിട്ടില്ലെന്ന് കരാറുകാര്‍ പറയുന്നു.

Next Story