Top

‘വിജയിക്കുമെന്ന് ഉറപ്പില്ല’; സ്ഥാനാര്‍ത്ഥിത്വം മോഡിയുടെ ആഗ്രഹമെന്ന് സുരേഷ് ഗോപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പുകള്‍ എളുപ്പമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമാണെന്നും കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. സുരേഷ് ഗോപിയുടെ വാക്കുകള്‍: തൃശൂര്‍ മണ്ഡലത്തില്‍ വിജയസാധ്യത അല്ല, മത്സര സാധ്യതയാണുള്ളത്. ഒരു മണ്ഡലത്തിലും വിജയസാധ്യത ആര്‍ക്കും ഉറപ്പിക്കാന്‍ സാധിക്കില്ല. കാരണം ഒരു തെരഞ്ഞെടുപ്പും എളുപ്പമല്ല. ഒരു […]

16 March 2021 5:57 AM GMT

‘വിജയിക്കുമെന്ന് ഉറപ്പില്ല’; സ്ഥാനാര്‍ത്ഥിത്വം മോഡിയുടെ ആഗ്രഹമെന്ന് സുരേഷ് ഗോപി
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പുകള്‍ എളുപ്പമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമാണെന്നും കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

സുരേഷ് ഗോപിയുടെ വാക്കുകള്‍: തൃശൂര്‍ മണ്ഡലത്തില്‍ വിജയസാധ്യത അല്ല, മത്സര സാധ്യതയാണുള്ളത്. ഒരു മണ്ഡലത്തിലും വിജയസാധ്യത ആര്‍ക്കും ഉറപ്പിക്കാന്‍ സാധിക്കില്ല. കാരണം ഒരു തെരഞ്ഞെടുപ്പും എളുപ്പമല്ല. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലും എളുപ്പമല്ല. ഞാന്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ താല്‍പര്യമാണ്. എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഒരു പാര്‍ട്ടി നേതാവ് എന്ന നിലയിലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ആ നിര്‍ദേശം ഞാന്‍ അനുസരിച്ചു. മത്സരിക്കേണ്ട എന്നു തന്നെയാണ് എന്റെ ഇപ്പോഴത്തെയും നിലപാട്. ബിജെപി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വച്ചത്. പറയുന്ന എവിടെയും മത്സരിക്കാമെന്നാണ് ഞാന്‍ അറിയിച്ചത്. പക്ഷെ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം.

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന സൂചനയുമായി കഴിഞ്ഞദിവസവും സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം 100 ശതമാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്തിമതീരുമാനം ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ആരോഗ്യഅവസ്ഥയെക്കുറിച്ച് കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരായ മൂന്നു പേര്‍ കാര്യങ്ങള്‍ തീരുമാനിക്കും. നിലവില്‍ ആരോഗ്യനില ഭേദപ്പെട്ട നിലയിലാണ്. എന്നാലും പൂര്‍ണമായി വിശ്രമിക്കാതെ പ്രചരണ രംഗത്തിറങ്ങാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞത്: ”ഞാന്‍ ആശുപത്രിയിലാണ്. ന്യുമോണിയ ചികിത്സയിലാണ്. എന്റെ അവസ്ഥയെക്കുറിച്ച് കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ആശുപത്രി റിപ്പോര്‍ട്ട് അവര്‍ക്ക് കിട്ടും. എന്നിട്ട് മാത്രമേ അതിനെക്കുറിച്ച് എനിക്ക് നിര്‍ദേശം തരൂ. എന്റെ സ്ഥാനാര്‍ത്ഥിത്വം 100 ശതമാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്രമന്ത്രിമാരായ മൂന്നു പേര്‍ തീരുമാനിക്കും. എന്റെ ആരോഗ്യത്തിന്റെ അവസ്ഥ ശരിയാകണം. നിലവില്‍ ആരോഗ്യനില ഭേദപ്പെട്ട നിലയിലാണ്. എന്നാലും പൂര്‍ണമായി വിശ്രമിക്കാതെ പ്രചരണ രംഗത്തിറങ്ങാന്‍ കഴിയില്ല. എങ്കിലും പോരാട്ടം ആണ് മുഖ്യമെങ്കില്‍ ആരോഗ്യം നോക്കാതെ ഇറങ്ങും.”

Next Story