മാധ്യമങ്ങളോട് പിണങ്ങി സുരേഷ് ഗോപി; ചോദ്യങ്ങള്‍ക്ക് കൂപ്പുകയ്യും നന്ദിയും
തൃശൂര്‍: പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കുന്നെന്ന് ആരോപിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറാവാതെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ മാധ്യമങ്ങള്‍ ചോദിക്കുന്നതിനോടെല്ലാം നന്ദി എന്ന മറുപടി മാത്രമാണ് സുരേഷ് ഗോപി പറയുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കൂപ്പുകൈ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നന്ദി എന്നുപറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ എന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ഗോപി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളോട് അദ്ദേഹം മിണ്ടാതായത്. ചില പ്രതികരണങ്ങള്‍ ട്രോളുകളാവുകയും […]

തൃശൂര്‍: പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കുന്നെന്ന് ആരോപിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറാവാതെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ മാധ്യമങ്ങള്‍ ചോദിക്കുന്നതിനോടെല്ലാം നന്ദി എന്ന മറുപടി മാത്രമാണ് സുരേഷ് ഗോപി പറയുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കൂപ്പുകൈ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നന്ദി എന്നുപറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ എന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ഗോപി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളോട് അദ്ദേഹം മിണ്ടാതായത്. ചില പ്രതികരണങ്ങള്‍ ട്രോളുകളാവുകയും ചില ട്രോളുകള്‍ വൈറലാവുകയും ചെയ്തിരുന്നു.