Top

ചെന്നൈയ്‌ക്കെതിരെ സണ്‍റൈസേഴ്‌സിന് ടോസ്; ആദ്യം ബാറ്റ് ചെയ്യും

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ഐ.പി.എല്ലില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് എത്താന്‍ ലക്ഷ്യമിട്ട് മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ് ഇന്നിറങ്ങുന്നത്. ബാറ്റിങ് നിരയുടെ കരുത്തും രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവുമാണ് ചെന്നൈയുടെ കരുത്ത്. മറുവശത്ത് കഴിഞ്ഞ കളിയില്‍ സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയോടു തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദ്. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് വാര്‍ണറുടെ സംഘത്തിന്റെ മുഖ്യ പ്രശ്നം. നായകനെന്ന നിലയില്‍ ഡേവിഡ് വാര്‍ണര്‍ ഇതുവരെ ഫോമിലായിട്ടില്ല. ജോണി […]

28 April 2021 8:11 AM GMT

ചെന്നൈയ്‌ക്കെതിരെ സണ്‍റൈസേഴ്‌സിന് ടോസ്; ആദ്യം ബാറ്റ് ചെയ്യും
X

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ഐ.പി.എല്ലില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് എത്താന്‍ ലക്ഷ്യമിട്ട് മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ് ഇന്നിറങ്ങുന്നത്. ബാറ്റിങ് നിരയുടെ കരുത്തും രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവുമാണ് ചെന്നൈയുടെ കരുത്ത്. മറുവശത്ത് കഴിഞ്ഞ കളിയില്‍ സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയോടു തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദ്.

ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് വാര്‍ണറുടെ സംഘത്തിന്റെ മുഖ്യ പ്രശ്നം. നായകനെന്ന നിലയില്‍ ഡേവിഡ് വാര്‍ണര്‍ ഇതുവരെ ഫോമിലായിട്ടില്ല. ജോണി ബെയര്‍സ്റ്റോയ്ക്ക് സ്ഥിരതയില്ലാത്തതും തലവേദനയാകുന്നു. പരുക്കില്‍ നിന്നു മുക്തനായി എത്തി കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ആശ്വാസം.

Sunrisers Hyderabad XI: D Warner, J Bairstow, K Williamson, M Pandey, V Shankar, K Jadhav, R Khan, J Suchith, S Sharma, S Kaul, K Ahmed

Chennai Super Kings XI: F du Plessis, R Gaikwad, M Ali, S Raina, A Rayudu, R Jadeja, MS Dhoni, S Curran, S Thakur, D Chahar, L Ngidi

Next Story

Popular Stories