‘ഐ ലൗ യു ആശാനേ’; ദുൽഖറിനെ കെട്ടിപിടിച്ച് സണ്ണി വെയ്ൻ

പ്രിയ സുഹൃത്ത് ദുൽഖർ സൽമാനൊപ്പം വികാരാധീതനായി സണ്ണി വെയ്ൻ. തന്റെ പുതിയ ചിത്രം അനുഗ്രഹീതൻ ആന്റണിയുടെ വിജയാഘോഷവേളയിലാണ് സണ്ണി ദുൽഖറിനെ കെട്ടിപിടിച്ച് തന്റെ സന്തോഷം പങ്കുവെച്ചത്. ഇതിനൊപ്പം ദുൽഖറുമായുള്ള ബന്ധം വ്യക്തമാക്കുന്ന കുറിപ്പും അദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്… ഐ ലൗ യു ആശാനേ.

സണ്ണി വെയ്ൻ

നേരത്തെ പ്രിയ സുഹൃത്തിനെ അഭിനന്ദിച്ചുകൊണ്ട് ദുൽഖറും രംഗത്തെത്തിയിരിന്നു. അനുഗ്രഹീതന്‍ ആന്റണിയെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. സണ്ണിച്ചനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

സണ്ണി വെയ്‌നിന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് അനുഗ്രഹീതന്‍ ആന്റണിയെന്ന് സമൂഹമാധ്യമത്തില്‍ പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിലെ താരത്തിന്റെയും നടി ഗൗരിയുടെയും, സിദ്ദിഖിന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും, പശ്ചാത്തല സംഗീതവും മികച്ച് നില്‍ക്കുന്നു എന്ന അഭിപ്രായവുമുണ്ട്.

ചിത്രത്തില്‍ ബൈജു സന്തോഷ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെല്‍വകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട്ട് ഡയറക്ടറുമാണ്. ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്.

കൂടാതെ മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചതുര്‍മുഖം എന്ന ഹൊറര്‍ ത്രില്ലറിലും സണ്ണി വെയ്ന്‍ പ്രധാന കഥാപാത്രമാണ്. ചിത്രം ഏപ്രില്‍ 8ന് തിയറ്ററിലെത്തും. അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആരാധകര്‍ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയ രംഗങ്ങളാണ് മഞ്ജു ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് ആക്ഷന്‍ രംഗങ്ങള്‍. ചിത്രത്തലില്‍ മഞ്ജു ആദ്യമായി റോപ്പ് ഫൈറ്റ് ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

Latest News