Top

ഓപ്പൺ സൊസൈറ്റി പ്രൈസ് നേടി ശൈലജ ടീച്ചർ; അന്താരാഷ്ട്ര പുരസ്കാരത്തിൽ അഭിനന്ദനം അറിയിച്ച് സണ്ണി വെയിൻ

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസിന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയറ്റ് അംഗവുമായ കെ കെ ശൈലജ അർഹയായി. പുരസ്കാര നിറവിൽ ടീച്ചർക്ക് അഭിനന്ദനം അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സണ്ണി വെയിൻ. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (CEU) യുടെ 2021ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് നേടിയ ഷൈലജ ടീച്ചർക്ക് അഭിനന്ദനങ്ങൾ എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. പുരസ്കാര സമർപ്പണം വിയന്നയിൽ വെച്ചാണ് നടക്കുന്നത്. പൊതുപ്രവര്‍ത്തക, വനിത നേതാവ് എന്നീ നിലയിൽ പൊതുജനാരോഗ്യത്തിനായി നടത്തിയ […]

19 Jun 2021 5:15 AM GMT
ഫിൽമി റിപ്പോർട്ടർ

ഓപ്പൺ സൊസൈറ്റി പ്രൈസ് നേടി ശൈലജ ടീച്ചർ; അന്താരാഷ്ട്ര പുരസ്കാരത്തിൽ അഭിനന്ദനം അറിയിച്ച് സണ്ണി വെയിൻ
X

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസിന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയറ്റ് അംഗവുമായ കെ കെ ശൈലജ അർഹയായി. പുരസ്കാര നിറവിൽ ടീച്ചർക്ക് അഭിനന്ദനം അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സണ്ണി വെയിൻ. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (CEU) യുടെ 2021ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് നേടിയ ഷൈലജ ടീച്ചർക്ക് അഭിനന്ദനങ്ങൾ എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

പുരസ്കാര സമർപ്പണം വിയന്നയിൽ വെച്ചാണ് നടക്കുന്നത്. പൊതുപ്രവര്‍ത്തക, വനിത നേതാവ് എന്നീ നിലയിൽ പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങള്‍ക്കുള്ള ആദരമാണ് പുരസ്‌കാരമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിന് മുമ്പ് കൊവിഡ് മഹാമാരിയുടെ പ്രവർത്തനങ്ങൾക്ക് ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. കൊറോണ വൈറസ് കൊലയാളി’, ‘റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി’ എന്നാണ് ഗാര്‍ഡിയന്‍ ടീച്ചറെ വിശേഷിപ്പിച്ചത്.

കൂടാതെ ഏഷ്യന്‍ വനിതാ കൊറോണ പോരാളികള്‍ക്കായി ജംഗ് യുന്‍-ക്യോങ് (ദക്ഷിണ കൊറിയ), സണ്‍ ചുന്‍ലാന്‍ (ചൈന), ചെന്‍ വെയ് (ചൈന), ലി ലഞ്ചുവാന്‍ (ചൈന), ഐ ഫെന്‍ (ചൈന), സി ലിങ്ക (ചൈന) എന്നിവരോടൊപ്പം ബിബിസി ന്യൂസിലും ടീച്ചര്‍ ഇടംപിടിച്ചിരുന്നു. കൊറോണ വാരിയര്‍ഷിപ്പിനായി വോഗ് മാസികയും ടീച്ചറെ തിരഞ്ഞെടുത്തിരുന്നു.

Next Story