Top

ഇന്ത്യന്‍ ടീമില്‍ വിവേചനം; കോഹ്ലിയുടെ മടക്കത്തിനെതിരെ വിമര്‍ശനവുമായി ഗവാസ്‌കര്‍

പുതിയ വിവാദം വിരാട് കോഹ്ലിയുടെ നാട്ടിലേക്കുള്ള മടക്കം കേന്ദ്രികരിച്ചാണ്. ഇന്ത്യന്‍ ടീമിലുള്ളില്‍ താരങ്ങള്‍ക്ക് രണ്ട് നിയമം ആണെന്ന് മുന്‍താരം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

24 Dec 2020 4:08 AM GMT

ഇന്ത്യന്‍ ടീമില്‍ വിവേചനം; കോഹ്ലിയുടെ മടക്കത്തിനെതിരെ വിമര്‍ശനവുമായി ഗവാസ്‌കര്‍
X

ഓസ്‌ട്രേലിയക്ക് എതിരായ ഒന്നാം ടെസ്റ്റില്‍ ഏറ്റ തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ആശങ്കകളും തുടരുകയാണ്. ടീമില്‍ ആരോക്കെ കളിക്കണം ബാറ്റിംഗ് ഓര്‍ഡര്‍ തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായവുമായി മുതിര്‍ന്ന താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പുതിയ വിവാദം വിരാട് കോഹ്ലിയുടെ നാട്ടിലേക്കുള്ള മടക്കം കേന്ദ്രികരിച്ചാണ്. ഇന്ത്യന്‍ ടീമിലുള്ളില്‍ താരങ്ങള്‍ക്ക് രണ്ട് നിയമം ആണെന്ന് മുന്‍താരം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

സ്പിന്നര്‍ രവിചന്ദ്രന്‍ അശ്‌വിന്റേയും പേസ് ബൗളര്‍ ടി നടരാജന്റേയും കാര്യങ്ങള്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചു. ‘അശ്വിനെ പോലുള്ള താരങ്ങള്‍ കൂടുതല്‍ വിക്കറ്റ് എടുത്തില്ലെങ്കില്‍ ടീമന് പുറത്തിരിക്കേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇത് ബാറ്റ്‌സ്മാന്മാരുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല. എത്ര മോശം പ്രകടനം പുറത്തെടുത്താലും അവര്‍ക്ക് അവസരം ലഭിക്കുന്നു,’ ഗവാസ്‌കര്‍ വ്യക്തമാക്കി.

‘നടരാജന് കുഞ്ഞ് ജനിച്ചപ്പോള്‍ അദ്ദേഹം ഐപിഎല്ലില്‍ കളിക്കുകയായിരുന്നു. പിന്നീട് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. നടരാജന്‍ ഇതുവരെ തന്റെ കുഞ്ഞിനെ കാണാന്‍ സാധിച്ചിട്ടില്ല. ടെസ്റ്റ് ടീമില്‍ ഇല്ലെങ്കിലും നെറ്റ് ബൗളറായി താരം ടീമിനൊപ്പം തുടരുകയാണ്. എന്നാല്‍ വിരാട് കോഹ്ലി ഇന്ത്യ ആദ്യ ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ടതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

കോഹ്ലിയുടെ മടക്കത്തില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ദിലീപ് ജോഷിയും രംഗത്തെത്തി. ‘തന്റെ കുഞ്ഞിന്റെ ജനന സമയത്ത് ഒപ്പമുണ്ടാകുക എന്നത് വ്യക്തിപരമായ ഒരു കാര്യമാണ്. പക്ഷെ ടീം തിരിച്ചടി നേരിടുമ്പോള്‍ ക്യാപ്റ്റന്റെ സാന്നിധ്യം ആവശ്യമാണ്. മടങ്ങുന്നതിന് മുന്‍പ് കോഹ്ലി ചിന്തിക്കണമായിരുന്നു. ഞാന്‍ ആയിരുന്നെങ്കില്‍ ടീമിനൊപ്പം തുടര്‍ന്നേനെ,’ ദിലീപ് പറഞ്ഞു.

ഓസ്‌ട്രേലിയക്ക് എതിരായ അവസാന മൂന്ന് മത്സരങ്ങളും ഇന്ത്യയെ നയിക്കുക അജിങ്ക്യ രഹാനെയാണ്. രഹാനെക്ക് പിന്തുണയുമായി നിരവധി താരങ്ങളെത്തിയിട്ടുണ്ട്. രഹാനക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിവുണ്ടെന്നും രഹാനെ ബൗളര്‍മാരുടെ ക്യാപ്റ്റന്‍ ആണെന്നും ഇഷാന്ത് ശര്‍മ അഭിപ്രായപ്പെട്ടിരുന്നു. 26-ാം തിയതിയാണ് ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ടെസ്റ്റ്.

Next Story

Popular Stories