Top

സുനന്ദ പുഷ്‌കറിന്റെ മരണം; തരൂര്‍ കുറ്റക്കാരനോ എന്നതില്‍ കോടതി ഇന്ന് വിധി പറയും

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവായിരുന്ന ശശി തരൂര്‍ എംപിയ്ക്ക് മേല്‍ കുറ്റം ചുമത്തുന്ന വിഷയത്തിലാണ് കോടതി ഇന്ന് വിധി പറയാനിരിക്കുന്നത്.

26 July 2021 10:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുനന്ദ പുഷ്‌കറിന്റെ മരണം; തരൂര്‍ കുറ്റക്കാരനോ എന്നതില്‍ കോടതി ഇന്ന് വിധി പറയും
X

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ വിചാരണ നേരിടേണ്ടി വരുമോയെന്ന് ഇന്നറിയാം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ഇന്ന് വിധി പറയുക. ഇത് മൂന്നാം തവണയാണ് വിധി പറയാനായി സ്‌പെഷ്യല്‍ ജഡ്ജി ഗീതാജ്ഞലി ഗോയല്‍ കേസ് പരിഗണിക്കുന്നത്. തരൂരിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റമോ കൊലക്കുറ്റമോ ചുമത്തണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്നാണ് തരൂര്‍ കോടതിയ്ക്ക് മുന്നില്‍ വെയ്ക്കുന്ന അപേക്ഷ.

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവായിരുന്ന ശശി തരൂര്‍ എംപിയ്ക്ക് മേല്‍ കുറ്റം ചുമത്തുന്ന വിഷയത്തിലാണ് കോടതി ഇന്ന് വിധി പറയാനിരിക്കുന്നത്. മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ലെന്നാണ് തരൂര്‍ പറയുന്നത്. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്നുമാണ് തരൂരിന്റെ വാദം. തനിക്കെതിരേ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ തെളിവില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. സുനന്ദയുടെ മരണകാരണം സംബന്ധിച്ച് ഒട്ടേറെ വിദഗ്ധ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥകാരണം കണ്ടെത്താനായിട്ടില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥാപിക്കാന്‍ വിദഗ്ധര്‍ക്ക് സാധിച്ചിട്ടില്ല. സുനന്ദയുടെ യഥാര്‍ഥ മരണകാരണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടോ തെളിവോ ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും തരൂര്‍ നേരത്തേയും കോടതിയില്‍ നിലപാട് എടുത്തിരുന്നു. ശശി തരൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്‌വയാണ് കോടതിയില്‍ ഹാജറായത്.

Next Story

Popular Stories