Top

സുമിത് നാഗല്‍; രണ്ടര പതിറ്റാണ്ടിനു ശേഷം ഇന്ത്യ കണ്ടെത്തി പെയ്‌സിനൊരു പകരക്കാരനെ

ലിയാന്‍ഡര്‍ പെയ്‌സ്… ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യമായി ഒരു വ്യക്തിഗത മെഡല്‍ സമ്മാനിച്ച ഇതിഹാസ താരം. 1996-ല്‍ അറ്റ്‌ലാന്റയിലാണ് പെയ്‌സ് തന്റെയും ഇന്ത്യയുടെയും ചരിത്രം തിരുത്തി എഴുതിയത്. അന്ന് വെങ്കലമെഡലിനു വേണ്ടിയുള്ള മത്സരത്തില്‍ ബ്രസീലിയന്‍ താരം ഫെര്‍നാന്‍ഡോ മെലിഗെനിയെ 3-6, 6-2, 6-4 എന്ന സ്‌കോറില്‍ പെയ്‌സ് തോല്‍പിച്ചപ്പോള്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ അത് സുവര്‍ണലിപികളിലാണ് രേഖപ്പെടുത്തിയത്. അതിനു ശേഷം രണ്ടര പതിറ്റാണ്ടായി രാജ്യം കാത്തിരിക്കുകയാണ് പുരുഷ ടെന്നീസില്‍ ഒരു വിജയത്തിന്. ആ കാത്തിരുപ്പിന് […]

24 July 2021 4:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുമിത് നാഗല്‍; രണ്ടര പതിറ്റാണ്ടിനു ശേഷം ഇന്ത്യ കണ്ടെത്തി പെയ്‌സിനൊരു പകരക്കാരനെ
X

ലിയാന്‍ഡര്‍ പെയ്‌സ്… ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യമായി ഒരു വ്യക്തിഗത മെഡല്‍ സമ്മാനിച്ച ഇതിഹാസ താരം. 1996-ല്‍ അറ്റ്‌ലാന്റയിലാണ് പെയ്‌സ് തന്റെയും ഇന്ത്യയുടെയും ചരിത്രം തിരുത്തി എഴുതിയത്.

അന്ന് വെങ്കലമെഡലിനു വേണ്ടിയുള്ള മത്സരത്തില്‍ ബ്രസീലിയന്‍ താരം ഫെര്‍നാന്‍ഡോ മെലിഗെനിയെ 3-6, 6-2, 6-4 എന്ന സ്‌കോറില്‍ പെയ്‌സ് തോല്‍പിച്ചപ്പോള്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ അത് സുവര്‍ണലിപികളിലാണ് രേഖപ്പെടുത്തിയത്.

അതിനു ശേഷം രണ്ടര പതിറ്റാണ്ടായി രാജ്യം കാത്തിരിക്കുകയാണ് പുരുഷ ടെന്നീസില്‍ ഒരു വിജയത്തിന്. ആ കാത്തിരുപ്പിന് ഇന്ന് അവസാനമായിരിക്കുകയാണ്, സുമിത് നാഗലിലൂടെ. ഇന്നു നടന്ന പുരുഷ വിഭാഗം സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം ഡെന്നിസ് ഇസ്‌റ്റോമിനെയാണ് നാഗല്‍ തോല്‍പിച്ചത്.

6-4, 6-7, 6-4 എന്ന സ്‌കോറില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് നാഗലിന്റെ ജയം. ഒളിമ്പിക്‌സ് ചരിത്രത്തില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ജയം നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോഡ് കൂടിയാണ് നാഗല്‍ ഈ ജയത്തിലൂടെ സ്വന്തമാക്കിയത്.

1988 സോള്‍ ഒളിമ്പിക്‌സില്‍ പരാഗ്വായ് താരം വിക്‌റ്റോ കാബല്ലെറോയെ തോല്‍പിച്ച സീഷന്‍ അലിയാണ് ഒളിമ്പിക്‌സ് ടെന്നീസില്‍ ആദ്യ ജയം നേടിയ ഇന്ത്യന്‍ പുരുഷ താരം. പിന്നീഡ് പെയ്‌സും അലിയുടെ പാത പിന്തുടര്‍ന്ന ശേഷം ഇപ്പോള്‍ നാഗലാണ് ഇന്ത്യന്‍ ടെന്നീസ് ആരാധകരുടെ പ്രതീക്ഷ കാത്തത്.

രണ്ടു മണിക്കൂര്‍ 34 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ രണ്ടാം സെറ്റില്‍ ഒഴികെ മറ്റെല്ലാ മുഹൂര്‍ത്തത്തിലും എതിരാളിയെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് നാഗല്‍ പുറത്തെടുത്തത്. ഇരുപത്തിമൂന്നുകാരനായ താരം പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയാണ് മത്സരം നിയന്ത്രിച്ചത്.

പിഴവുകള്‍ വരുത്തിയെങ്കിലും എതിരാളിയുടെ പിഴവ് മുതലെടുത്ത് ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ നാഗലിന് പക്ഷേ രണ്ടാം സെറ്റ് ഏറെ വിയര്‍പ്പൊഴുക്കിയിട്ടും രക്ഷിച്ചെടുക്കാനായില്ല. ടൈബ്രേക്കറിലേക്കു നീണ്ട രണ്ടാം സെറ്റ് 7-6ന് പിടിച്ചെടുത്ത് ഉസ്‌ബെക്ക് താരം മത്സരത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് സൂചന നല്‍കിയെങ്കിലും സമചിത്തത വിടാതെ പൊരുതിയ നാഗല്‍ ആദ്യ സെറ്റിന് സമാനമായി മൂന്നാം സെറ്റും പിടിച്ചെടുത്ത് മത്സരം സ്വന്തമാക്കുകയായിരുന്നു.

മികച്ച ജയം നേടിയ ഇന്ത്യന്‍ താരത്തിന് പക്ഷേ രണ്ടാം റൗണ്ടില്‍ വലിയ വെല്ലുവളിയാണ് കാത്തിരിക്കുന്നത്. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് റണ്ണറപ്പായ റഷ്യന്‍ താരം ഡാനില്‍ മെദ്‌വെദവാണ് നാഗലിനെ രണ്ടാം റൗണ്ടില്‍ കാത്തിരിക്കുന്നത്. ആദ്യ റൗണ്ടില്‍ കസാഖിസ്താന്‍ താരം അലക്‌സന്‍ഡര്‍ ബുബ്ലിക്കിനെ 6-4, 7-6 എന്ന സ്‌കോറില്‍ തോല്‍പിച്ചാണ് മെദ്‌വെദവ് രണ്ടാം റൗണ്ടില്‍ കടന്നത്.

അതേസമയം ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ആദ്യ റൗണ്ട് പോരാട്ടത്തില്‍ ബൊളീവിയന്‍ താരം ഹ്യൂഗോ ഡെല്ലിയനെയാണ് ജോക്കോ തുരത്തിയത്. സ്‌കോര്‍ 6-2, 6-2.

Next Story

Popular Stories