‘വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയും’; എ കെ ബാലനോട് സുകുമാരന്‍ നായര്‍
തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയ മന്ത്രി എ കെ ബാലനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വിശ്വാസത്തേക്കുറിച്ച് പറയാന്‍ പാടില്ല എന്നാണോ? വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്ന് വിശ്വാസികള്‍ തീരുമാനിക്കുമെന്നും എന്‍എസ്എസ് മേധാവി പ്രതികരിച്ചു. ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം. എ കെ ബാലന് അദ്ദേഹത്തിന്റെ വഴി നോക്കട്ടെ. ജി സുകുമാരന്‍ നായര്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന സുകുമാരന്‍ നായരുടെ പ്രസ്താവന […]

തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയ മന്ത്രി എ കെ ബാലനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വിശ്വാസത്തേക്കുറിച്ച് പറയാന്‍ പാടില്ല എന്നാണോ? വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്ന് വിശ്വാസികള്‍ തീരുമാനിക്കുമെന്നും എന്‍എസ്എസ് മേധാവി പ്രതികരിച്ചു.
ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം. എ കെ ബാലന് അദ്ദേഹത്തിന്റെ വഴി നോക്കട്ടെ.
ജി സുകുമാരന്‍ നായര്‍
ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന സുകുമാരന്‍ നായരുടെ പ്രസ്താവന വാര്‍ത്തയായിരുന്നു. സാമൂഹ്യനീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധമുണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറയുകയുണ്ടായി. രാവിലെ ഏഴ് മണിയ്ക്ക് വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. എന്‍എസ്എസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ എ കെ ബാലന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. വിശ്വാസികളുടെ വിശ്വാസത്തെ ബോധപൂര്‍വ്വം ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പിണറായി വിജയനും സര്‍ക്കാരിനുമെതിരെ അയ്യപ്പകോപമുണ്ടാകുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും മന്ത്രി പരാതി നല്‍കിയിട്ടുണ്ട്.