Top

‘അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?’; മകനെതിരായ ഭീഷണികള്‍ക്ക് മറുപടിയുമായി ലീഗ് നേതാവായ ഉമ്മ

മകനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ഭീഷണികള്‍ക്ക് മറുപടിയുമായി വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷ സുഹ്‌റ മമ്പാട്. ലീഗ് പ്രവര്‍ത്തകനായ മകന്‍ നിയാസിനെതിരെ എല്‍ഡിഎഫ് അനുകൂലി നടത്തിയ ഫേസ്ബുക്ക് പ്രതികരണവും മകന്റെ ഫോട്ടോയും ചേര്‍ത്താണ് ലീഗ് നേതാവിന്റെ മറുപടി. പാര്‍ട്ടി ഓഫീസിന് നേരെ കല്ലെറിഞ്ഞിരുന്നെങ്കില്‍ നിയാസിനെ കൊലപ്പെടുത്തിയേനെ എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു ഭീഷണി കമന്റ്. അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?. നിയാസിനെ മൂക്കില്‍ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബര്‍ സഖക്കള്‍ പലരും സോഷ്യല്‍ മീഡിയയില്‍ വല്ലാതെ കുരക്കുന്നു. […]

8 April 2021 4:02 AM GMT

‘അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?’; മകനെതിരായ ഭീഷണികള്‍ക്ക് മറുപടിയുമായി ലീഗ് നേതാവായ ഉമ്മ
X

മകനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ഭീഷണികള്‍ക്ക് മറുപടിയുമായി വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷ സുഹ്‌റ മമ്പാട്. ലീഗ് പ്രവര്‍ത്തകനായ മകന്‍ നിയാസിനെതിരെ എല്‍ഡിഎഫ് അനുകൂലി നടത്തിയ ഫേസ്ബുക്ക് പ്രതികരണവും മകന്റെ ഫോട്ടോയും ചേര്‍ത്താണ് ലീഗ് നേതാവിന്റെ മറുപടി. പാര്‍ട്ടി ഓഫീസിന് നേരെ കല്ലെറിഞ്ഞിരുന്നെങ്കില്‍ നിയാസിനെ കൊലപ്പെടുത്തിയേനെ എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു ഭീഷണി കമന്റ്.

അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?. നിയാസിനെ മൂക്കില്‍ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബര്‍ സഖക്കള്‍ പലരും സോഷ്യല്‍ മീഡിയയില്‍ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ചത് ഞാനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങും.

സുഹ്‌റ മമ്പാട്

നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ്ങ് പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്. കണ്ണൂര്‍ പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. ഇന്ന് മുതല്‍ പ്രതികളെ പിടികൂടും വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യുഡിഫ് നേതാക്കള്‍ പ്രതികരിച്ചു. സമാധാന യോഗം ബഹിഷ്‌ക്കരിച്ചു യുഡിഎഫ് നടപടി തെറ്റെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ സമാധാനത്തിന് എതിരല്ലെന്നും അവരുടെ വികാരം മനസ്സിലാക്കുന്നു എന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും ജില്ലാകളക്ടറും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു

രാവിലെ 11 മണിക്കാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ സമാധാനയോഗം വിളിച്ചു ചേര്‍ത്തത്. യോഗം തുടങ്ങി അര മണിക്കുറിനകം യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌ക്കരിച്ചു. നാട്ടുകാര്‍ പിടിച്ചു കൊടുത്ത പ്രതിയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കൊലപാതകം കഴിഞ്ഞ് 48 മണിക്കര്‍ കഴിഞ്ഞിട്ടും കൂടുതല്‍ പ്രതികളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

സി പി എം ഓഫീസ് തകര്‍ത്തെന്നു ആരോപിച്ചു നിരപരാധികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പ്രതികളെ കൃത്യമായി പിടിച്ചതിനു ശേഷം സമാധാന യോഗത്തോട് സഹകരിക്കും എന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. സമാധാനയോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി തെറ്റെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പ്രതികരിച്ചു. സമാധാന ശ്രമങ്ങളെ തടസപ്പെടുത്താനാണ് യുഡിഎഫിന്റെ പ്രതിഷേധ യോഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനയോഗം പരാജയമല്ലെന്നാണ് ജില്ലാ കളക്ടറുടെ പ്രതികരണം. 12 പ്രതികളില്‍ ഒരാളെ പിടിച്ചുവെന്നും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ സമാധാനത്തിന് എതിരല്ലെന്നും അവരുടെ വികാരം മനസ്സിലാക്കുന്നു എന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും ജില്ലാകളക്ടറും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയില്‍ ആണ് കേസ് അന്വേഷിക്കുക. 15 അംഗ സ്‌പെഷ്യല്‍ ടീമിനെയാണ് അന്വേഷണചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. 12 പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ള മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Next Story