‘സൂഫിയും സുജാതയും’ സംവിധായകനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സൂഫിയും സുജാതയും എന്ന സിനിമയുടെ സംവിധായകനായ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ കെജി ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ഷാനവാസിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് . അപകടനില ഇപ്പോഴും തരണം ചെയ്തിട്ടില്ല. 72 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത്.

സൂഫിയും സുജാതയും ആമസോണ്‍ വഴി പ്രദര്‍ശനത്തിനെത്തിയ ഉടൻ തന്നെ അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ എഴുത്ത് ജോലികൾക്കായി ഷാനവാസ് പോയിരുന്നു. വിജയ് ബാബുവിന്റെ ഫ്രൈഡേ സിനിമയ്ക്ക് വേണ്ടിയാണ് പുതിയ തിരക്കഥ എഴുതിയത്. ഹൃദയാഘാതം ഉണ്ടാകുന്നതിന് 2 ദിവസം മുമ്പ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടിയായ ഷിബു. ജി. സുശീലനെ വിളിച്ചിരുന്നു. ഇപ്പോൾ സിനിമയുടെ അവസാന ഭാഗം എഴുതി കൊണ്ടിരിക്കുകയാണെന്നും കഥ ഉടൻ തന്നെ പറയാമെന്നും ഫോണിലൂടെ ഉറപ്പു നൽകിയതായി സിനിമയിലെ അണിയറ പ്രവർത്തകർ പറഞ്ഞു. ഇതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്.

ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ ബ്ലീഡിങ് ഉണ്ടായിരുന്നു. തുടര്‍ന്ന് കോയമ്പത്തൂരിലെ കെ.ജി ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു.
സൂഫിയും സുജാതയ്ക്കുംമുമ്പ് കരി എന്നൊരു ഓഫ് ബീറ്റ് ചിത്രം ഷാനവാസ് എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. എഡിറ്ററായിട്ടാണ് സിനിമയില്‍ തുടക്കം.

Covid 19 updates

Latest News