Top

സൗഹൃദം വേറെ ഫുട്‌ബോള്‍ വേറെ; കോപ്പാ അമേരിക്ക പോരാട്ടത്തിനു മുമ്പ് മെസിക്ക് മുന്നറിയിപ്പുമായി സുവാരസ്

കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ശനിയാഴ്ച അര്‍ജന്റീനയെ നേരിടുന്നതിനു മുമ്പ് ഇതിഹാസ താരം ലയണല്‍ മെസിക്കു മുന്നറിയിപ്പുമായി അടുത്ത സുഹൃത്തും യുറുഗ്വായ് സ്‌ട്രൈക്കറുമായ ലൂയിസ് സുവാരസ്. ഫുട്‌ബോള്‍ കളത്തില്‍ സൗഹൃദത്തിന് സ്ഥാനമില്ലെന്നും ജയിക്കാന്‍ വേണ്ടിയാണ് കളത്തിലിറങ്ങുന്നതെന്നും സുവാരസ് പറഞ്ഞു. ”ലിയോയുമായി അടുത്ത സൗഹൃദമാണുള്ളത്. എന്നാല്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സൗഹൃദത്തിനു സ്ഥാനമില്ല. ജയിക്കാന്‍ വേണ്ടിയാണ് എല്ലാവരും കളിക്കുന്നത്. അര്‍ജന്റീനയ്‌ക്കെതിരേ മികച്ച ജയം നേടാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു”- സുവാരസ് പറഞ്ഞു. സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ മെസിയുടെ ഉറ്റ പങ്കാളിയും സുഹൃത്തുമായിരുന്നു സുവാരസ്. […]

17 Jun 2021 4:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗഹൃദം വേറെ ഫുട്‌ബോള്‍ വേറെ; കോപ്പാ അമേരിക്ക പോരാട്ടത്തിനു മുമ്പ് മെസിക്ക് മുന്നറിയിപ്പുമായി സുവാരസ്
X

കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ശനിയാഴ്ച അര്‍ജന്റീനയെ നേരിടുന്നതിനു മുമ്പ് ഇതിഹാസ താരം ലയണല്‍ മെസിക്കു മുന്നറിയിപ്പുമായി അടുത്ത സുഹൃത്തും യുറുഗ്വായ് സ്‌ട്രൈക്കറുമായ ലൂയിസ് സുവാരസ്. ഫുട്‌ബോള്‍ കളത്തില്‍ സൗഹൃദത്തിന് സ്ഥാനമില്ലെന്നും ജയിക്കാന്‍ വേണ്ടിയാണ് കളത്തിലിറങ്ങുന്നതെന്നും സുവാരസ് പറഞ്ഞു.

”ലിയോയുമായി അടുത്ത സൗഹൃദമാണുള്ളത്. എന്നാല്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സൗഹൃദത്തിനു സ്ഥാനമില്ല. ജയിക്കാന്‍ വേണ്ടിയാണ് എല്ലാവരും കളിക്കുന്നത്. അര്‍ജന്റീനയ്‌ക്കെതിരേ മികച്ച ജയം നേടാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു”- സുവാരസ് പറഞ്ഞു.

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ മെസിയുടെ ഉറ്റ പങ്കാളിയും സുഹൃത്തുമായിരുന്നു സുവാരസ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആറു സീസണില്‍ ഒന്നിച്ചു കളിച്ച ഇവര്‍ ചാമ്പ്യന്‍സ് ലീഗ് അടക്കം നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയില്‍ നിന്നു സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്കു പോയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അത്‌ലറ്റിക്കോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുറുഗ്വായ് താരം ടീമിനെ സ്പാനിഷ് ലീഗ് ജേതാക്കളുമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ 5:30-നാണ് അര്‍ജന്റീന-യുറുഗ്വായ് മത്സരം. ആദ്യ മത്സരത്തില്‍ ചിലിയോട് 1-1 സമനില വഴങ്ങിയ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ യുറുഗ്വായ്‌ക്കെതിരേ ജയിച്ചേ തീരൂ. അതേസമയം കോപ്പയില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്ന യുറുഗ്വായ് വിജയത്തുടക്കം നേടാനാണ് ശ്രമിക്കുന്നത്.

Next Story

Popular Stories