Top

”ഒരു സുഹൃത്തെന്ന നിലയില്‍ പറയുന്നു… വിട്ടുപോകരുത്, അതൊരിക്കലും നല്ലതിനാകില്ല” മെസിക്ക് ഉപദേശവുമായി സുവാരസ്‌

അര്‍ജന്റീന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ചാണ് ഇപ്പോഴും ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ബാഴ്‌സലോണയുമായി പിരിയാന്‍ മെസി തയാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ മെസിയെ റാഞ്ചാം ഒരു പിടി ക്ലബുകള്‍ കാത്തിരിക്കുകയാണ്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. ക്ലബ് ഫുട്‌ബോള്‍ ലോകം ഇന്നുവരെ കണ്ടതില്‍ ഏറ്റവും വലിയ തുകയാണ് മെസിക്കായി പി.എസ്.ജി. ഓഫര്‍ ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷത്തെ കരാറാണ് പി.എസ്.ജി. ആവശ്യപ്പെടുന്നത്. അതേസമയം തങ്ങളുടെ എക്കാലത്തെയും […]

1 May 2021 1:09 AM GMT
Syam Saseendran

”ഒരു സുഹൃത്തെന്ന നിലയില്‍ പറയുന്നു… വിട്ടുപോകരുത്, അതൊരിക്കലും നല്ലതിനാകില്ല” മെസിക്ക് ഉപദേശവുമായി സുവാരസ്‌
X

അര്‍ജന്റീന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ചാണ് ഇപ്പോഴും ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ബാഴ്‌സലോണയുമായി പിരിയാന്‍ മെസി തയാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ മെസിയെ റാഞ്ചാം ഒരു പിടി ക്ലബുകള്‍ കാത്തിരിക്കുകയാണ്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്.

ക്ലബ് ഫുട്‌ബോള്‍ ലോകം ഇന്നുവരെ കണ്ടതില്‍ ഏറ്റവും വലിയ തുകയാണ് മെസിക്കായി പി.എസ്.ജി. ഓഫര്‍ ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷത്തെ കരാറാണ് പി.എസ്.ജി. ആവശ്യപ്പെടുന്നത്. അതേസമയം തങ്ങളുടെ എക്കാലത്തെയും മികച്ച താരം സെര്‍ജിയോ അഗ്യൂറോയെ ബാഴ്‌സയ്ക്കു നല്‍കി മോഹവിലയ്ക്കു മെസിയെ സ്വന്തമാക്കാനാണ് സിറ്റിയുടെ ശ്രമം.

ഈ സാഹചര്യത്തില്‍ മെസിക്ക് ഉപദേശവുമായി മുന്‍ ബാഴ്‌സലോണ താരം ലൂയിസ് സുവാരസ് രംഗത്തുവന്നു. മെസി ബാഴ്‌സലോണയുമായി പിരിയരുതെന്നും കരിയര്‍ ബാഴ്‌സയില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നുമാണ് സുവാരസ് പറയുന്നത്.

”ഒരു സുഹൃത്തെന്ന നിലയില്‍ എന്നോടു ചോദിച്ചാല്‍ മെസി ബാഴ്‌സ വിടരുതെന്നാണ് എനിക്കു പറയാനുള്ളത്. മറ്റൊരു ടീമില്‍ ചേര്‍ന്ന് അവിടെ സെറ്റ് ആവാന്‍ സമയമെടുക്കും. മികച്ച ഫോമില്‍ കളിക്കുന്ന മെസി ബാഴ്‌സയില്‍ തന്നെ തുടരണം. അവിടെത്തന്നെ കരിയര്‍ പൂര്‍ത്തിയാക്കണമെന്നാണ് എന്റെ ആഗ്രഹം”- സുവാരസ് പറഞ്ഞു. ബാഴ്‌സയും മെസിയും തമ്മില്‍ യാതെരു പ്രശ്‌നങ്ങളുമില്ലെന്നും സുവാരസ് കൂട്ടിച്ചേര്‍ത്തു.

മെസിക്കൊപ്പം ആറു വര്‍ഷം ബാഴ്‌സയില്‍ ഒന്നിച്ചു കളിച്ച സുവാരസ് 2020-ലാണ് ക്ലബിനോടു വിടപറഞ്ഞത്. കളത്തിന് അകത്തും പുറത്തും മെസിയുടെ അടുത്ത സുഹൃത്തുമാണ് സുവാരസ്. നിലവില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ സുവാരസ് 27 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളുമായി മികച്ച ഫോമിലുമാണ്.

Next Story

Popular Stories